ഏഷ്യന്‍ യുവതിയുടെ മരണം: സ്വദേശിയും ഭാര്യയും അറസ്റില്‍
Thursday, April 24, 2014 4:17 AM IST
കുവൈറ്റ്: ഏഷ്യന്‍ യുവതിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് കുവൈറ്റി പൌരനെയും ഭാര്യയേയും പോലിസ് കസ്റഡിയിലെടുത്തു . കഴിഞ്ഞ ദിവസമാണ് സൌത്ത് സുറയിലെ സിദ്ദിക്കെന്ന സ്ഥലത്ത് യുവതിയുടെ മൃതദേഹം കണ്െടത്തിയത്. അറസ്റിലായ സ്വദേശി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. തങ്ങളുടെ നിരന്തരമായ പീഡിനത്തിന്റെ ഫലമായി യുവതി മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം സിദ്ദിക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് കുവൈറ്റി സ്വദേശി പോലീസിനോട് വ്യക്തമാക്കി. തുടര്‍നടപടികള്‍ക്കായി കോടതി പ്രതികളെ പോലിസ് കസ്റഡിയില്‍ വിട്ടുകൊടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍