ഫോമയുടെ മലയാളം സ്കൂള്‍ വിജയകരമായി ജൈത്രയാത്ര തുടരുന്നു
Tuesday, April 22, 2014 3:51 AM IST
ഡെലവെയര്‍: വടക്കേ അമേരിക്കന്‍ മലയാളികളുടെ അംബ്രല്ലാ ഓര്‍ഗനൈസേഷനായ ഫോമയുടെ ഏറ്റവും വലിയ സംരംഭങ്ങളില്‍ ഒന്നായ മലയാളം ഓണ്‍ലൈന്‍ സ്കൂള്‍ തുടങ്ങി ഒരു മാസത്തിനകം അറുപതിലധികം കുട്ടികളുമായി ജൈത്രയാത്ര തുടരുന്നു. ഇതിന്റെ ഔപാരികമായ ഉദ്ഘാടനം മലയാളിയായ ന്യൂജേഴ്സിയിലെ ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ സീത ഹോംസ് നിര്‍വഹിച്ചു. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, മലയാളം സ്കൂള്‍ കോര്‍ഡിനേറ്റര്‍ അനില്‍ പുത്തന്‍ചിറ, ജിജി ചാക്കോ, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ കുസുമം ടൈറ്റസ്, സെക്രട്ടറി റീനി മമ്പലം, ട്രഷറര്‍ ലാലി കളപ്പുരയ്ക്കല്‍, കോര്‍ഡിനേറ്റര്‍ ഡോ. നിവേദ രാജന്‍ എന്നിവരും മറ്റ് നിരവധി ഫോമാ ഭാരവാഹികളും പങ്കെടുത്തു.

ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഇത്രയധികം കുട്ടികളെ ലഭിച്ചതില്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു സംതൃപ്തി രേഖപ്പെടുത്തി. ഫോമ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളില്‍ മലയാളം സ്കൂള്‍ തുടങ്ങിയത് ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണെന്ന് ജനറല്‍ സെക്രട്ടറി ഗ്ളാഡ്സണ്‍ വര്‍ഗീസ് അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കളില്‍ നിന്ന് വളരെയേറെ അഭിനന്ദനങ്ങള്‍ ലഭിച്ചതായി കോര്‍ഡിനേറ്റര്‍ അനില്‍ പുത്തന്‍ചിറയും, ജിജി ചാക്കോയും അറിയിച്ചു. അടുത്ത രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഇരുനൂറ് കുട്ടികളെയെങ്കിലും ചേര്‍ക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അമേരിക്കയുടെ പല സംസ്ഥാനങ്ങളില്‍ നിന്നും പ്രായഭേദമെന്യേ പഠിക്കുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്ന് ലഭിച്ച പ്രോത്സാഹനം വളരെ വിലപ്പെട്ടതാണ്. ഇന്നത്തെ സാങ്കേതികവിദ്യകളില്‍ ഏറ്റവും അഡ്വാന്‍സ്ഡ് ആയ 'വൈറ്റ് ബോര്‍ഡ് ടെക്നോളജി' ഉപയോഗിച്ചാണ് 'അറ്റ് ഹോം ട്യൂഷന്‍ ഇന്‍ക്' ഈ ക്ളാസ്റൂം ഒരുക്കിയിരിക്കുന്നത്. ഏകദേശം രണ്ടായിരം മണിക്കൂറുകള്‍ ഓണ്‍ലൈന്‍ വഴി അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവടങ്ങളിലുള്ള കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തിട്ടുള്ള കേരളത്തിലെ ടീച്ചേഴ്സാണ് മലയാളം ക്ളാസുകള്‍ പഠിപ്പിക്കുന്നത്.

കുട്ടികളുടെ ഭാഷാപ്രാവീണ്യം അനുസരിച്ച് മുന്നുതരത്തിലുള്ള ക്ളാസുകളാണ് നല്‍കുന്നത്. ബിഗിനര്‍, ഇന്റര്‍മീഡിയേറ്റ്, അഡ്വാന്‍സ്ഡ് എന്നീ ക്ളാസുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നല്‍കുന്നതാണ്. താത്പര്യമുള്ളവര്‍ അനില്‍ പുത്തന്‍ചിറ 732 319 6001 മിശഹ@ുൌവേലിരവശൃമ.രീാ, ജിജി ചാക്കോ 301 642 2059 ഴശഷശിഷ@ഴാമശഹ.രീാ എന്നിവരുമായോ, വു://ാമഹമ്യമഹമാൌീൃ.ീൃഴ -ലോ രജിസ്റര്‍ ചെയ്യുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം