മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ 2014 ലെ ഭരണസമിതി സ്ഥാനമേറ്റു
Tuesday, April 22, 2014 3:49 AM IST
ന്യൂയോര്‍ക്ക് : ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സ് (ഐഎഎംസിവൈ) എന്ന സംഘടനയുടെ 2014 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ച് 21ന് 135 ലിന്‍ അവന്യൂവില്‍ വച്ചു കൂടിയ യോഗത്തില്‍ സംഘടനയുടെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ നിയുക്ത പ്രസിഡന്റും കൂടിയായ തോമസ് കൂവള്ളൂര്‍ അദ്ധ്യക്ഷനായിരുന്നു.

പ്രാര്‍ത്ഥനയോടെ ആരംഭിച്ചയോഗത്തില്‍ ഈയിടെ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ അപമൃത്യുവിനിരായവരും, കാണാതെപോയെവരുമായ മലയാളി ചെറുപ്പക്കാരുടെ ആകസ്മികമായുണ്ടായ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുകയും അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും മലയാളി കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മറ്റു സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടതാണെന്നും തീരുമാനിച്ചു.

ഭാരവാഹികളായി തോമസ് കൂവള്ളൂര്‍ (പ്രസിഡന്റ്), ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത് (വൈസ് പ്രസിഡന്റ്),
എം.കെ.മാത്യൂസ് (സെക്രട്ടറി), ജോര്‍ജ്ജുകുട്ടി ഉമ്മന്‍ (ട്രഷറര്‍), ആല്‍ഫ്രഡ് തോമസ് (ജോയിന്റ് സെക്രട്ടറി), ജോയി പുളിയനാല്‍ (ജോ.ട്രഷറര്‍).

എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍മാരായി കുര്യാക്കോസ് കറുകപ്പള്ളി, ലൈസ്സി അലക്സ്, എബ്രഹാം കൈപ്പള്ളില്‍, ഗോപാലകൃഷ്ണന്‍ നായര്‍, അലക്സ് തോമസ്, മാത്യൂ സ്.ഏബ്രഹാം, എന്നിവരും, ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാനായി ജോര്‍ജ് ഉമ്മന്‍, വൈസ്ചെയര്‍മാനായി രാജു തോമസ് തോട്ടം, ബോര്‍ഡ് മെമ്പര്‍മാരായി രാജു സക്കറിയാ, അന്നമ്മ ജോയി, തോമസ് ചാവറ എന്നിവരും, ഓഡിറ്റര്‍മാരായി വിന്‍സന്റ് പോള്‍, ബിനോയി ജോര്‍ജ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ജൂണ്‍ ഏഴാം തീയതി 1500 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവില്‍ വച്ച് വിപുലമായ തോതില്‍ ഒരു കള്‍ച്ചറല്‍ പ്രോഗ്രാമും, ഒക്ടോബര്‍ 11ന് ഓണാഘോഷപരിപാടിയും നടത്താന്‍ പുതിയ കമ്മറ്റി തീരുമാനിച്ചു.