കെഎല്‍സികെ പ്രതിനിധികള്‍ ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിച്ചു
Monday, April 21, 2014 8:17 AM IST
കുവൈറ്റ്: കേരള ലാറ്റിന്‍ കമ്യൂണിറ്റി കുവൈറ്റ് (കെഎല്‍സികെ) പ്രതിനിധികള്‍ കുവൈറ്റ് ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിനിനെ സന്ദര്‍ശിച്ചു. ചടങ്ങില്‍ കെഎല്‍സികെയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനമേഖലകളും പ്രതിനിധികള്‍ സ്ഥാനപതിയുടെ ശ്രദ്ധയില്‍ പെടുത്തി.

ഏപ്രില്‍ 25ന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന കെഎല്‍സികെയുടെ വാര്‍ഷികത്തിലും ഈസ്റര്‍ ആഘോഷത്തിലും ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ മുഖ്യാതിഥിയായിരിക്കും.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്