തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് സൌഹൃദസംഗമം സംഘടിപ്പിച്ചു
Monday, April 21, 2014 8:11 AM IST
കുവൈറ്റ്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് അബാസിയ എ, ബി യൂണിറ്റുകള്‍ ഒത്തുചേര്‍ന്ന്, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സൌഹൃദ സംഗമം സംഘടിപ്പിച്ചു. എല്ലാവരും സ്വയം പരിചയപ്പെടുത്തുകയും പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു.

നിറപകിട്ടാര്‍ന്ന ഈ സൌഹൃദകൂട്ടായ്മയിലേക്ക് പരിപാടിയുടെ കണ്‍വീനര്‍
ചന്ദ്രന്‍ പുത്തൂര്‍ എല്ലാവരേയും ഔപചാരികമായി സ്വാഗതം ചെയ്തു. അബാസിയ ബി ജോയിന്റ് കോഓര്‍ഡിനേറ്റര്‍ രവീന്ദ്രന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം ട്രാസ്ക് പ്രസിഡന്റ് ടി.ജി വേണുവും മറ്റ് അബാസിയ ഏരിയാ ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചു.

ട്രാസ്ക് പ്രസിഡന്റ് ടി.ജി വേണു, ജനറല്‍ സെക്രട്ടറി ബിജു കോരത്ത്, വനിതാവേദി കണ്‍വീനര്‍ ഷൈനി ഫ്രാങ്ക്, വനിതാവേദി അബാസിയ എ ഏരിയ കോഓര്‍ഡിനേറ്റര്‍ മായ ശ്രീകുമാര്‍, വനിതാവേദി അബാസിയ 'ബി' ഏരിയ സെക്രട്ടറി മോനിഷ, കളിക്കളം അബാസിയ ഏരിയ ജോയിന്റ് കോഓര്‍ഡിനേറ്റര്‍ മാസ്റ്റര്‍ മാര്‍ഷല്‍ ബിജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബാസിയ 'എ' ഏരിയ കോര്‍ഡിനേറ്റര്‍ ഷാജുല്‍ ചേറ്റുവ നന്ദി പ്രകാശിപ്പിച്ചു.

ഈ കുടുംബസംഗമവേളയില്‍ സാമൂഹ്യക്ഷേമസമിതി കോഓര്‍ഡിനേറ്ററും ട്രാസ്ക് ജോയിന്റ് സെക്രട്ടറിയുമായ സുരേഷ് കുമാര്‍ അര്‍ഹരായ അംഗങ്ങള്‍ക്ക് ചെക്കുകള്‍ കൈമാറി. പഠനം തുടരുന്നതിനായി കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് പോകാനൊരുങ്ങുന്ന കളിക്കളം അംഗങ്ങളായ ബിനിത ബാലു, ശ്രീദേവി എന്നിവര്‍ക്ക് യാത്രയയപ്പും ആദരസൂചകമായി മൊമെന്റോകളും നല്‍കി.

വര്‍ണാഭമായ ഈ ഒത്തുചേരലില്‍ കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് പലവിധ വിനോദങ്ങളാല്‍ സന്തോഷപൂരിതമാക്കുകയും വൈകീട്ട് സൌഹൃദ അത്താഴത്തിനുശേഷം എല്ലാവരും പിരിഞ്ഞുപോകുകയും ചെയ്തു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്