വനിതാവേദി കുവൈറ്റ് അബാസിയ യൂണിറ്റിനു പുതിയ ഭാരവാഹികള്‍
Sunday, April 20, 2014 7:45 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതകളുടെ സര്‍ഗ വേദിയായ വനിതാവേദി കുവൈറ്റ് അബാസിയ യൂണിറ്റ് സമ്മേളനം വനിതാവേദി രക്ഷാധികാരി സാം പൈനുംമൂട് ഉദ്ഘാടനം ചെയ്തു. വത്സമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ യൂണിറ്റ് കണ്‍വീനര്‍ ടോളി പ്രകാശ് പ്രവര്‍ത്തന സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. അനുശോചന പ്രമേയം വല്‍സ സാം, മേഴ്സി ശശിധരന്‍ എന്നിവരും അനുമോദന പ്രമേയം ഉഷ സദാനന്ദനും അവതരിപ്പിച്ചു. തുടര്‍ന്ന് 'കേരളം ഒരു അവലോകനം' എന്ന വിഷത്തെ അധികരിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് പ്രസന്ന രാമഭദ്രന്‍ നേതൃത്വം നല്‍കി.

സമ്മേളനം പുതിയ പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ടോളി പ്രകാശിനെ കണ്‍വീനര്‍ ആയും ഷീല തോമസ്, മേഴ്സി ശശിധരന്‍ എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. സമ്മേളനത്തിന് രമ അജിത് സ്വഗതവും ഡോ. വാസന്തി എസ്. നായര്‍ നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍