ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ്
Sunday, April 20, 2014 7:40 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ പോര്‍ട്ട്ചെസ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന കിക്ക്ഓഫ് ചടങ്ങില്‍ വികാരി റവ. ഡോ. ജോര്‍ജ് കോശി ആമുഖപ്രസംഗം നടത്തി. വെരി റവ. കുര്യന്‍ കോര്‍ എപ്പിസ്കോപ്പ, ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്, സുവനീയര്‍ എഡിറ്റര്‍ ബെന്നി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

കോട്ടയം ഭദ്രാസനത്തിന്റെ അധ്യക്ഷനായിരുന്ന കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപോലീത്തായുടെ ഒന്നാം ശ്രദ്ധപ്പെരുന്നാള്‍ ആചരണവും ഇതോടനുബന്ധിച്ച് സമൂഹ സദ്യയും നടന്നു.

ഫാ. പോള്‍ വര്‍ക്കി, ഫാ. തോമസുകുട്ടി കടുവട്ടൂര്‍, ഭദ്രാസന മീഡിയ കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് തുമ്പയിലിന്റെ പിതാവ് ടി.വി ആന്‍ഡ്രൂസ് എന്നിവരുടെ നിര്യാണത്തില്‍ ഇടവക അനുശോചിച്ചു.

ഏപ്രില്‍ 27ന് ഫ്രാങ്ക്ളിന്‍ സ്ക്വയര്‍ സെന്റ് ബസേലിയോസ് ദേവാലയത്തിലും ബ്രൂക് ലിന്‍ സെന്റ് ബസേലിയോസ് ദേവാലയത്തിലും കിക്കോഫ് ചടങ്ങുകള്‍ നടക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍