സെന്റ് പീറ്റേഴ്സ് സിറിയക് കത്തീഡ്രലില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ അനുഗ്രഹീതമായി
Sunday, April 20, 2014 7:40 AM IST
ഫിലാഡല്‍ഫിയ: സെന്റ് പീറ്റേഴ്സ് സിറിയക് കത്തീഡ്രലില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് അപ്രേം മാര്‍ മാത്യൂസ് മെത്രാപോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.

ഹൈറേഞ്ച് മേഖല ഭദ്രാസനാധിപനായ അപ്രേം തിരുമേനി ഓശാന ഞായറാഴ്ച മുതല്‍ ഉയിര്‍പ്പു ഞായര്‍ വരെയുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

സുറിയാനി ഭാഷയിലെ പാണ്ഡിത്യം വചന ഘോഷണത്തിലൂടെ ജനമനസുകളിലേക്ക് ഇറങ്ങി ചെല്ലുന്നത് ആരെയും സ്വാധീനിക്കും. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകളില്‍ നാറൂറിലധികം ആളുകള്‍ പങ്കെടുത്തു.

വികാരി റവ. ഫാ. ജോയി ജോണ്‍ ശൂശ്രൂഷകളുടെ ചുമതല വഹിച്ചു. ഫാ. ജോസ് ഡാനിയേല്‍ ഡീക്കന്‍ വര്‍ഗീസ് പോള്‍ എന്നിവരുടെ സഹകരണവും ശ്രദ്ധേയമായി. വിവിധ ഇടവകകളില്‍ നിന്നായി ധാരാളം പേര്‍ പങ്കെടുത്തു. സെക്രട്ടറി ജോഷി കുര്യാക്കോസ്, ട്രസ്റി സാജന്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ നടന്നു.

റിപ്പോര്‍ട്ട്: ജോബി ജോര്‍ജ്