തൃശൂര്‍ ജില്ലാ സൌഹൃദവേദി കിഴക്കന്‍ പ്രവിശ്യ മുന്‍ വൈസ് പ്രസിഡന്റ് ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു
Saturday, April 19, 2014 8:09 AM IST
റിയാദ്: തൃശൂര്‍ ജില്ലാ സൌഹൃദവേദി കിഴക്കന്‍ പ്രവിശ്യാ മുന്‍ വൈസ് പ്രസിഡന്റ് അശോകന്‍ ഏപ്രില്‍ 19ന് (ശനി) വൈകുന്നേരം 6.30 ന് കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ജുബൈല്‍ ടണഇഇ ക്യാമ്പ് ബീച്ചില്‍ കടലില്‍ കുളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെതന്നെ ക്യാമ്പ് ക്ളിനിക്കില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് കരുതുന്നു.

നാട്ടില്‍ നിന്നും അവധിക്ക് ഇന്നലെ എത്തിയ ഭാര്യയും മക്കളും ഒപ്പം ഉണ്ടായിരുന്നു. മറ്റു അനന്തര നടപടികള്‍ക്കായി സൌഹൃദവേദി ചീഫ് കോഓര്‍ഡിനേട്ടര്‍ സോമന്റെയും ഷാജിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മൃതദേഹം ജുബൈല്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ: ഉഷാകുമാരി. മൂന്ന് മക്കളുമുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍