ഹൂസ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ പെസഹാ ആചരിച്ചു
Saturday, April 19, 2014 8:09 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ പെസഹാ ആചരിച്ചു. വൈകുന്നേരം 7.30 മുതല്‍ രാത്രി 10 വരെ നടന്ന പെസഹായുടെ ശുശ്രൂഷകള്‍ക്ക് വികാരി ജനറാള്‍ റവ. സി.കെ ജേക്കബ്, വികാരി റവ. കെ.സി കുരുവിള എന്നിവര്‍ നേതൃത്വം നല്‍കി.

വികാരി ജനറാള്‍ റവ. സി.കെ ജേക്കബ് പഴയ നിയത്തിലെ പെസഹായേക്കുറിച്ചും പുതിയ നിയമ പെസഹായേക്കുറിച്ചും പ്രസംഗിച്ചു.

കര്‍ത്താവിന്റെ കഷ്ടപ്പാട്, മരണം എന്നിവ വര്‍ത്തമാന കാലത്തിലെ ഒരു സജീവ യാഥാര്‍ഥ്യവും സാന്നിധ്യവുമായി തീരണം. മനുഷ്യവര്‍ഗത്തോടും മുഴുവനായി ചെയ്ത ഉടമ്പടിയുടെ ആരംഭമായി പെസഹ പെരുന്നാളിനെ നാം കാണേണ്ടതാണ്. ദൈവ ജനത്തിന്റെ പദവിയും ലോകത്തിനുവേണ്ടി മുറിക്കപ്പെടുന്നതിനുള്ള തീരുമാനത്തിന്റെ പുനപ്രതിഷ്ഠകൂടിയാണ് പെസഹ തിരുനാള്‍ എന്ന് വികാരി റവ. സി.കെ ജേക്കബ് ഓര്‍മിപ്പിച്ചു.

തുടര്‍ന്നു നടന്ന വി. കുര്‍ബാനയില്‍ ഇടവകാംഗങ്ങള്‍ ഭക്ത്യാദരപൂര്‍വം പങ്കെടുത്തു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍