എന്‍എസ് എസ് യുകെ വിഷു ആഘോഷിച്ചു
Saturday, April 19, 2014 4:37 AM IST
ലണ്ടന്‍: എന്‍എസ്എസ് യുകെയുടെ ഉദ്ഘാടനവും വിഷുദുനവും പ്രൌഡഗംഭീരമായി ആഘോഷിച്ചു. ഏപ്രില്‍ 13ന് ബാര്‍ക്കിംഗിലുള്ള റിപ്പിള്‍ സെന്ററില്‍ വൈകുന്നേരം നാലിന് ആരംഭിച്ച പൊതുയോഗത്തില്‍ എന്‍എസ്എസ് യുകെയുടെ പ്രസിഡന്റ് ശങ്കര്‍പിള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ വിചഷണനായ കെ.കെ പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു. ശഓങഖ, ഗുരുമിഷന്‍, കെഎംസിസി, കെസിഎ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു.

ഉദ്ഘാടനത്തിനുശേഷം എന്‍എസ്എസ് യുകെയുടെ വൈസ് പ്രസിഡന്റ് വിജയകുമാര്‍ പിള്ള, മീര കമല എന്നിവര്‍ എന്‍എസ്എസിനെപറ്റിയും അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെപറ്റിയും വിശദീകരിച്ചു. തുടര്‍ന്ന് ജിസിഎസ്ഇ, എ ലെവല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. രാധാകൃഷ്ണന്‍ നായര്‍ നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ യോഗം അവസാനിച്ചു.

എന്‍എസ്എസ് യുകെയുടെ കള്‍ച്ചറല്‍ സെക്രട്ടറി ഗീതാലക്ഷ്മിയുടെ നേതൃത്വത്തില്‍ വിവിധ കലാപാരിപാടിള്‍ അവതരിപ്പിച്ചു. കലാമണ്ഡലം വിജയകുമാര്‍ കഥകളി അവതരിപ്പിച്ചു. തുടര്‍ന്ന് വിഷുക്കണിയും വിഷു കൈനീട്ടവും വിഷു ആശംസകളും നേര്‍ന്നു.

റിപ്പോര്‍ട്ട്: മനോജ് പിള്ള