റിയാദ് വില്ലാസ് 'ഗാല 2014' ഹൃദ്യമായി
Saturday, April 19, 2014 4:36 AM IST
റിയാദ്: പ്രവാസലോകത്തെ സൌഹൃദങ്ങള്‍ക്ക് യാഥാര്‍ഥ സ്നേഹത്തിന്റെ സുഗന്ധം പരത്താന്‍ കഴിയുന്നുണ്െടന്നും അതിന് ഗൃഹാതുരതയുടെ നൈര്‍മല്യമുണ്െടന്നും പ്രമുഖ സംഗീത സംവിധായന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പറഞ്ഞു.

പ്രവാസികള്‍ ജാതിമതഭേദമെന്യേ പങ്കുവയ്ക്കുന്ന സ്നേഹം നാട്ടിലിന്ന് അന്യം നിന്നു കൊണ്ടിരിക്കുന്നതാണെന്നും അത് ഇന്ത്യന്‍ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൌദിയിലെ പ്രമുഖ ഇന്ത്യന്‍ നിക്ഷേപക സംരഭമായ റിയാദ് വില്ലാസ് കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ അഞ്ചാം വാര്‍ഷികാഘോഷപരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സൂരജ് പാണയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫ്ളീരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് കോയ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി ഭാരതീയ പുരസ്കാരം നേടിയ ശിഹാബ് കൊട്ടുകാടിനെ ചടങ്ങില്‍ ആദരിച്ചു. റിയാദ് വില്ലാസിന്റെ നേട്ടങ്ങളില്‍ തുടക്കം മുതല്‍ സാക്ഷ്യം വഹിച്ച ഉദ്യോഗസ്ഥരേയും സ്റാഫുകളേയും ചടങ്ങില്‍ ആദരിച്ചു. ഫൈസലിയ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്, അബൂബക്കര്‍ സിദ്ദീഖ് ബ്രിഡ്ജ് പ്രോജക്ട് എന്നിവ പൂര്‍ത്തീകരിച്ചതിന്റെ ആഘോഷം കൂടിയായിരുന്നു ഇത്.

കാഞ്ഞങ്ങാട് രാമചന്ദ്രന്‍, നജീഷ് അഴീക്കോട്, രാജേഷ് കോഴിക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ സംഗീത നിശയും വിഷ്ണുവിജയനും റിയാദ് വില്ലാസ് സ്റാഫും അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി. കുട്ടികളുടെ ഫാഷന്‍ ഷോ, ഫ്ളാഷ് മോബ് തുടങ്ങിയവ വ്യത്യസ്തമായ അനുഭവമായി. പരിപാടിയോടനുബന്ധിച്ച് നടന്ന പ്രതീകാത്മക വോട്ടെടുപ്പ് ഏറെ ശ്രദ്ധേയമായി.

അഷ്റഫ് വടക്കേവിള, ബി. ബാലചന്ദ്രന്‍, കെ.ആര്‍. ഉണ്ണികൃഷ്ണന്‍, മൊയ്തീന്‍ കോയ കല്ലമ്പാറ, സി.എം കുഞ്ഞി കുമ്പള, ഡോ. പോള്‍ തോമസ്, ബഷീര്‍ പാങ്ങോട്, പി. സാമുവല്‍, വി.കെ മുഹമ്മദ്, രതീഷ് ടി.ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സനൂപ് കുമാര്‍ സ്വാഗതവും രാഗേഷ് പാണയില്‍ നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍