ബഹ്റിനിലെ ഹാശാ ശുശ്രൂഷകള്‍ക്ക് ബസേലിലോയ്സ തോമസ് പ്രഥമന്‍ ബാവാ നേതൃത്വം നല്‍കി
Saturday, April 19, 2014 4:36 AM IST
ദോഹ: ബഹ്റിന്‍ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിലോയ്സ തോമസ് പ്രഥമന്‍ ബാവാ നേതൃത്വം നല്‍കി. പെസഹ വ്യാഴാഴ്ച നടത്തിയ കാല്‍കഴുകല്‍ ശുശ്രൂഷയിലും ദുഃഖവെള്ളിയാഴ്ചയിലെ ശുശ്രൂഷയിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്കായാണ് ശ്രേഷ്ഠ കാതോലിക്ക ബാവാ ഏപ്രില്‍ 11ന് ബഹ്റിനിലെത്തിയത്. ഈസ്റര്‍ ശുശ്രൂഷകള്‍ക്കുശേഷം 21ന് നാട്ടിലേക്ക് മടങ്ങും.

ശാന്തിയുടേയും സമാധാനത്തിന്റേയും ഈസ്റര്‍ ഏവര്‍ക്കും നേരുന്നതായി ശ്രേഷ്ഠ ബാവാ നേര്‍ന്നു.