ഇടുക്കി അസോസിയേഷന്‍ കുവൈറ്റിന് പുതിയ ഭാരവാഹികള്‍
Saturday, April 19, 2014 4:32 AM IST
കുവൈറ്റ് സിറ്റി: ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് പുതിയ ഭാരവാഹികളെ പുതിയ ഭാരവാഹികളായി ജയ്സണ്‍ ജേക്കബ് കാളിയാനില്‍ (പ്രസിഡന്റ്), ബിജു പി. ആന്റോ (ജനറല്‍ സെക്രട്ടറി), എ.എം. മാത്യു (ട്രഷറര്‍), സോജന്‍ മാത്യു (വൈസ് പ്രസിഡന്റ്), ബെര്‍ലി ഷിലു (സെക്രട്ടറി) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ഡയസ് ജോസഫ്, സിദ്ധീക്ക് വി.എന്‍, ബിജു ജോസഫ്, ടിറ്റോ ജോസഫ്, ലിജോ ജോസ്, ബെന്നെറ്റ് അഗസ്റിന്‍, ബാബു ചാക്കോ, ബിനോ ജോസഫ്, ബിനു പി.ഡി., ശൈലേന്ദ്രന്‍ പി.ടി എന്നിവരെയും ഓഡിറ്റര്‍ ആയി ഷിജു ജോസഫിനെയും ഷാജു പോള്‍ കൊന്നക്കലിന്റെ നേതൃത്തിലുള്ള ഉപദേശക സമിതിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. സണ്ണി മണര്‍കാട്, ബാബു പാറയാനി, ജോസഫ് മൂക്കന്‍തോട്ടം എന്നിവര്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു.

കുവൈറ്റില്‍ താമസിക്കുന്ന ഇടുക്കി ജില്ലയുമായി ബന്ധമുള്ള എല്ലാവരും സംഘടനയില്‍ അംഗത്വം എടുക്കണമെന്ന് പുതിയ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

അംഗത്വത്തിനായി 97240284, 66766091, 50826555 എന്നീ ടെലഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക. ംംം.ശറൌസസശമിസം.രീാ

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്