ന്യൂയോര്‍ക്ക് സെന്റ് സ്റീഫനില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി
Saturday, April 19, 2014 4:31 AM IST
ന്യൂയോര്‍ക്ക്: സെന്റ് സ്റീഫന്‍ ക്നാനായ കത്തോലിക്കാ ഇടവകയില്‍ പെസഹാ ശുശ്രൂഷ നടത്തി. വൈകുന്നേരം 7.30ന് നടന്ന വി. കുര്‍ബാന മധ്യേ ഇടവകയിലെ മുതിര്‍ന്ന 12 പേരുടെ കാല്‍ കഴുകി ഫാ. ജോസ് തറയ്ക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ഇവടക കൂട്ടായ്മ പെസഹ അപ്പം മുറിക്കല്‍ കര്‍മ്മം നടത്തി. ഇടവക ജനങ്ങള്‍ കൊണ്ടുവന്ന അപ്പവും പാലും വികാരി ആശിര്‍വദിച്ച് ഇവകക്കാര്‍ ഒത്തുചേര്‍ന്ന് ഭക്ഷിച്ചു.

പെസഹായുടെ പരിപാടികള്‍ക്ക് ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ പ്രവര്‍ത്തകരും യുവജനങ്ങളും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ