64-ാമത് സാഹിത്യ സല്ലാപം: പ്രാഫ. ടി.ജെ. ജോസഫ് പങ്കെടുക്കുന്നു
Thursday, April 17, 2014 6:25 PM IST
ടാമ്പാ: ഏപ്രില്‍ പത്തൊന്‍പതാം തീയതി സംഘടിപ്പിക്കുന്ന അറുപത്തിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'കറുത്ത ഹാസ്യം' (ആഹമരസ ഔാീൃ) എന്നുള്ളതായിരിക്കും ചര്‍ച്ചാ വിഷയം.

അടുത്ത കാലത്ത് തൊടുപുഴ ന്യൂമാന്‍ കോളജില്‍ നിന്നും വിരമിച്ച പ്രഫ ടി. ജെ. ജോസഫ് ആയിരിക്കും 'കറുത്ത ഹാസ്യം' (ആഹമരസ ഔാീൃ) എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധാവതരണം നടത്തുന്നത്. പ്രഫ. ജോസഫിന്റെ ഗവേഷണ വിഷയമാണിത്. തൊടുപുഴ ന്യൂമാന്‍ കോളജിനെക്കുറിച്ചും പ്രഫ, ടി. ജെ. ജോസഫിനെക്കുറിച്ചും കൂടുതല്‍ അറിവും പരിചയവുമുള്ള ഡോ. സ്റീഫന്‍ ചേരിയില്‍ (ഓട്ടോറിക്ഷാ ഓടിക്കുന്ന കോളജു പ്രഫസര്‍) ഉള്‍പ്പെടെയുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്.

ഏപ്രില്‍ 12ന് സംഘടിപ്പിച്ച അറുപത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'മാധവിക്കുട്ടി' (കമലാ സുരയ്യ) അനുസ്മരണം നടത്തി. പ്രസിദ്ധ എഴുത്തുകാരനും സംഘാടകനുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളം പ്രബന്ധം അവതരിപ്പിച്ചു. അഡ്വ. രതീദേവി ഉള്‍പ്പെടെ ഈ വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. മാധവിക്കുട്ടിയുടെ ദ്വന്ദ്വവ്യക്തിത്വവും സാഹിത്യ സാംസ്കാരിക ആത്മീയ സംഭാവനകളും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു.

അഡ്വ. രതീദേവി, ജോസഫ് നമ്പിഠം, ഏബ്രഹാം തെക്കേമുറി, മനോഹര്‍ തോമസ്, ജോണ്‍ ഇളമത, ഡോ. എന്‍. പി. ഷീല, ഡോ. ആനി കോശി, ഡോ. സുശീല രവീന്ദ്രനാഥന്‍, ത്രേസ്യാമ്മ നാടാവള്ളില്‍, ഡോ. ജോണ്‍ എന്‍.പി., ഡോ. രാജന്‍ മാര്‍ക്കോസ്, രാജു തോമസ്, യു. എ. നസീര്‍, സുരേന്ദ്രന്‍ നായര്‍, എ.സി. ജോര്‍ജ്, മോന്‍സി കൊടുമണ്‍, ഷിജു ടെക്സസ്, മൈക്ക് മത്തായി, ജോര്‍ജ് കുരുവിള, ടോം ഏബ്രഹാം, വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍, ജോണ്‍ മാത്യു, വയലുങ്കല്‍, പി. വി. ചെറിയാന്‍, പി.പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, റജീസ് നെടുങ്ങാടപ്പള്ളില്‍, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും 14434530034 കോഡ് 365923 എന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ, ഴൃമരലുൌയ@്യമവീീ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8133893395.