ന്യൂയോര്‍ക്കിലെ വൈശാഖി ആഘോഷത്തില്‍ മലയാളി സാന്നിധ്യം
Thursday, April 17, 2014 6:24 PM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന വൈശാഖി ആഘോഷങ്ങളില്‍ പ്രമുഖ മലയാളി നേതാക്കളായ ജോര്‍ജ് ഏബ്രഹാം (ഐഎന്‍ഒസി ചെയര്‍മാന്‍), തോമസ് ടി, ഉമ്മന്‍ (ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍), ജയചന്ദ്രന്‍ രാമകൃഷ്ണന്‍ (ഐഎന്‍ഒസി ജനറല്‍ സെക്രട്ടറി), യുഎ നസീര്‍ (ഐഎന്‍ഒസി കേരള സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു. കോണ്‍സുലേറ്റ് ജനറല്‍ ജ്ഞാനേശ്വര്‍ ര്‍ മുലായ് മുഖ്യ പ്രഭാഷണം നടത്തി.

ഇന്ത്യന്‍ പനോരമ പത്രാധിപര്‍ പ്രഫ. ഇന്ദ്രജിത്ത് സലൂജ മുഖ്യ സംഘാടകനായിരുന്നു. ഇന്റര്‍നാഷണല്‍ പഞ്ചാബി ഫൌണ്േടഷനും ഇന്ത്യന്‍ കോണ്‍സുലേറ്റും ചേര്‍ന്നാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.