പുതുവര്‍ഷ പൊലിമയുമായി മാഞ്ചസ്ററില്‍ വിഷുക്കണി
Thursday, April 17, 2014 6:24 PM IST
മാഞ്ചസ്റര്‍: മാഞ്ചസ്ററിലെ ഗാന്ധി ഹാളില്‍ വിഷുവിനോട് അനുബന്ധിച്ച് ഗ്രെയറ്റര്‍ മാഞ്ചസ്റ്റെര്‍ മലയാളി ഹിന്ദു കമ്യൂണിറ്റി സംഘടിപ്പിച്ച വിഷുക്കണിയും പൂജയും അതിഗംബീരമായി. മാഞ്ചസ്ററില്‍ നിന്നും അതിന്റെ സമീപ പ്രദേശങ്ങളായ സ്റ്റോക്ക്പോര്‍ട്ട്, ഓള്‍ഡ്ഹാം, നട്ട്സ്ഫോര്‍ഡ്, ബോള്‍ട്ടണ്‍, രോഷ്ദൈലില്‍ നിന്നും ഇരുനൂറോളം ഭക്തര്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു.

ഇതിനോനുബന്ധിച്ച് സദ്യയും വിവിധ ഇനം കലാപരിപാടികളും നടത്തി. ഇതിനോടൊപ്പം നാഷണല്‍ ബ്ളഡ് സര്‍വീസ് മുഖേന രക്തദാന രജിസ്ട്രേഷന്‍ ക്യാമ്പും നടത്തി. പരിപാടിയില്‍ പങ്കെടുത്തു സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപെടുത്തികൊണ്ട് പ്രസിഡന്റ് ഗോപകുമാര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തെ ആദ്യ ജനറല്‍ ബോഡി മീറ്റിംഗ് ഏപ്രില്‍ 26 ന് (ശനി) 5.30 മുതല്‍ മുതല്‍ ഗാന്ധി ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചു. എല്ലാവരും ഇത് ഒരു അറിയിപ്പായി എടുത്തു മീറ്റിംഗില്‍ എത്തിചേരണമെന്ന് സെക്രട്ടറി സുമിത് ബാബു അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗോപകുമാര്‍ 07932672467, സുമിത്ത് 07545132255, ബിജു 07809673011

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍