ഓസ്ട്രിയയില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ വിശുദ്ധ യുദ്ധത്തിന് സിറിയയില്‍
Thursday, April 17, 2014 6:23 PM IST
വിയന്ന: തീവ്രവാദ പരിശിലന ക്യാമ്പുകള്‍ യൂറോപ്പില്‍ വ്യാപകമാകുന്നു എന്ന ആരോപണം നിലനില്‍ക്കെ ഓസ്ട്രിയന്‍ ജനതയെ ഞെട്ടിച്ചുകൊണ്ട്. 15 ഉം 16 ഉം വയസുള്ള രണ്ടു സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ഏപ്രില്‍ 10 ന് അപ്രത്യക്ഷമായി. പതിവുപോലെ രാവിലെ സ്കൂളില്‍ പോകാനിറങ്ങിയ കുട്ടികള്‍ സ്കൂളില്‍ ചെന്നില്ല, തിരികെ വിട്ടിലും വന്നില്ല സിറിയയില്‍ വിശുദ്ധയുദ്ധത്തില്‍ പങ്കെടുക്കാനായിടട്ടാണ് കുട്ടികള്‍ വിടുപേക്ഷിച്ചുപോയത്.

ഫേസ്ബുക്കിലൂടെ എഴുതിയ കത്തില്‍ വിശുദ്ധയുദ്ധത്തിന് പോകുന്നു സ്വര്‍ഗരാജ്യത്തില്‍ വച്ചുകാണാം മാതാപിതാക്കള്‍ക്ക് യാതൊരുവിധ സൂചനയും നല്‍കാതെയാണ് രണ്ടു പെണ്‍കുട്ടികളും വിയന്ന എയര്‍പോര്‍ട്ടില്‍ നിന്നും തുര്‍ക്കിയിലെ ആദാനയിലേക്കും അവിടെ നിന്നും സിറിയയിലേക്ക് റോഡുമാര്‍ഗം കടന്നത്.

തികച്ചും പരിഷ്കാരികളും പാശ്ചാത്യ വസ്ത്രധാരികളും ധാരാളം സുഹൃത്തുക്കളും ഇന്റര്‍നെറ്റ് ചാറ്റിംഗും പ്രണയവുമൊക്കെയായി നടന്നിരുന്ന ബോസ്നിയന്‍ വംശജരായ രണ്ടു ഓസ്ട്രിയന്‍ പെണ്‍കുട്ടികളാണ് മതതീവ്രവാദികളുടെ കൈയിലകപ്പെട്ടത്.

യൂറോപ്പ് കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ റിക്രൂട്ടിംഗ് സംഘടനയുടെ ചട്ടുകമായാണ്. കുട്ടികള്‍ വിശുദ്ധയുദ്ധത്തിനായി ഇറങ്ങി തിരിച്ചത്, ഇസ്ലാമിന്റെ രക്ഷയ്ക്കായി യുദ്ധത്തിന് പോകുന്നു എന്നാണ് കൂട്ടികളുടെ അവസാന സന്ദേശം. സ്വിറ്റ്സര്‍ലാന്‍ഡിലും സമാന സംഭവം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിയന്നയിലെ പത്താമത്തെ ജില്ലയിലെ താമസക്കാരാണ് കുട്ടികള്‍.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍