സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ വെസ്റ് റീജിയന് പുതിയ നേതൃത്വം
Thursday, April 17, 2014 6:21 PM IST
ടൊറന്റോ: സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ വെസ്റ് റീജിയന്റെ 2014-16 വര്‍ഷത്തെ കൈക്കാരന്മാരായി ടോമി കോക്കാടും സുരേഷ് തോമസും തെരഞ്ഞടുക്കപ്പെട്ടതായി വികാരി റവ. ഡോ. ജോസ് കല്ലുവേലില്‍ അറിയിച്ചു. കാനഡയിലെ സീറോ മലബാര്‍ ദേവാലയങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യ കൈക്കാരന്മാര്‍ എന്ന ബഹുമതിയും ഇവര്‍ക്ക് സ്വന്തം. നാളിതുവരെയും സെക്രട്ടറി, ട്രഷറര്‍ എന്നീ പേരുകളിലായിരുന്നു ഈ സ്ഥാനങ്ങള്‍ അറിയപ്പെട്ടിരുന്നത്.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ നിയമാവലിയനുസരിച്ച് വിവിധ യൂണിറ്റുകള്‍, ഭക്തസംഘടനകള്‍ നോമിനേറ്റഡ് അംഗങ്ങള്‍ എന്നിവര്‍ അടങ്ങിയ 31 അംഗ പാരിഷ് കൌണ്‍സില്‍ നിന്നും ഐകകണ്ഠേനയാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. കൌണ്‍സിലിന്റെ സെക്രട്ടറിയായി സാജന്‍ മൂക്കനെയും തെരഞ്ഞെടുത്തു.

സ്വന്തമായി ഒരു ദേവാലയം എന്ന ആഗ്രഹ സാഫല്യത്തിനായി അടുത്ത രണ്ടു വര്‍ഷക്കാലം വികാരി റവ. ഡോ. ജോസ് കല്ലുവേലിയെ സഹായിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കൌണ്‍സിലിനുള്ളത്.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്