പാസ്പോര്‍ട്ട് സര്‍വീസ് സ്ഥാപനത്തിനെതിരെയുള്ള പരാതികള്‍ പരിഹരിക്കും: കോണ്‍സുല്‍ ജനറല്‍
Thursday, April 17, 2014 5:24 AM IST
ജിദ്ദ: ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവന സ്ഥാപനത്തെകുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്െടന്നും സൌദി അറേബ്യയില്‍ മുഴുവനായി സേവനത്തിന് പുതിയ സ്ഥാപനത്തെ തെരഞെടുക്കുമ്പോള്‍ പരാതികളില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കരാര്‍ നല്‍കാന്‍ ശ്രമിക്കുമെന്നും ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫായിസ് അഹമ്മദ് കിദ്വായി പറഞ്ഞു. നിലവിലുള്ള സ്ഥാപനത്തിന് തുടര്‍ന്നും കരാര്‍ ലഭിക്കാതിരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജിദ്ദ ഇന്ത്യര്‍ മീഡിയാ ഫോറം അംഗങ്ങളും കുടുംബങ്ങളും നല്കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അഭേഹം. ജിദ്ദയിലെ ദൌത്യം ഈ മാസം 29ന് പൂര്‍ത്തീകരിച്ച് തന്റെ തട്ടകമായ മധ്യപ്രദേശിലേക്ക് തിരിച്ചു പോവുകയാണദ്ദേഹം. മൂന്നു വര്‍ഷത്തെ സേവനസപര്യക്കു ശേഷം ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായി മടങ്ങുന്നു. ഹറം വികസനത്തിനിടെയുള്ള മൂന്നു ഹജ്ജിന്റെയും ഇന്ത്യന്‍ പ്രവാസികള്ക്കിുടയില്‍ ആശങ്കയുണര്‍ത്തിയ ഏഴെട്ടു മാസം നീണ്ട നിതാഖാത് കാലത്തിന്റെയും മങ്ങാത്ത സര്വീകസ് സ്മരണകളുമായി കൃതഹസ്തതയോടെയാണ് കിദ്വായിയുടെ ഈ തിരിച്ചുപോക്ക്.

സര്ക്കാുര്‍ നല്കുയന്ന ജോലി ഏതായാലും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞു. നിങ്ങളുടെ സ്നോഹഷ്മളമായ സഹകരണവും യാത്രതയയ0ും ക്രിയാത്മക ഇടപെടലുകളും കോണ്സുപലേറ്റ് വിലമതിക്കുന്നുണ്െടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിതാഖാത്ത് പൊതുമാപ്പ് കാലത്തും മറ്റും ഇന്ത്യക്കാരെ സഹായിക്കുന്നതിലും ഹജജ് സേവന പ്രവര്‍ത്തിനങ്ങളിലും നിങ്ങള്‍ കോണ്‍സുലേറ്റിനൊപ്പം നിന്നിട്ടുണ്െടന്നും കോണ്സുതല്‍ ജനറല്‍ പറഞ്ഞു.

കോണ്‍സുല്‍ ജനറിലിനും പ്രസ് ആന്റ് ഇന്‍ഫര്‍മേഷന്‍ കോണ്‍സുലിനും സുല്‍ഫിക്കര്‍ ഒതായി (പ്രസിഡന്റ്), സമദ് കാരാടന്‍ (വൈ.പ്രസി), കബീര്‍ കൊണ്േടാട്ടി (സെക്രട്ടറി) എന്നിവര്‍ യഥാക്രമം മെമെന്റേയും പൂച്ചെണ്ടുകളും സമ്മാനിച്ചു. സുല്‍ഫിക്കര്‍ ഒതായി അധ്യക്ഷനായിരുന്നു. ഉസ്മാന്‍ ഇരുമ്പൂഴി പരിപാടികള്‍ നിയന്ത്രിച്ചു. ഹസ്സന്‍, ജലീല്‍ കണ്ണമംഗലം, കെ.ടി.എ.മുനീര്‍, അബ്ദുറഹിമാന്‍ വണ്ടൂര്‍, ഹനീഫ, ഹാഷിം, ഉബൈദ്, ജിഹാദ്, നാസര്‍ കാരക്കുന്ന്, ഖാലിദ് ചെര്‍പ്പുളശേരി, കെ.ടി. മുസ്തഫ, സി.കെ.മൊറയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി സി.കെ.ശാക്കിര്‍ സ്വാഗതവും ട്രഷറര്‍ സാദിഖലി തുവ്വൂര്‍ നന്ദിയും പറഞ്ഞു. കദീജ സഫ്രീന, സഫ്വ എന്നിവര്‍ ദേശീയ ഗാനമാലപിച്ചു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍