എഫ്1 ട്രാക്ക് അഴിമതി: ജര്‍മനിയില്‍ മുന്‍ മന്ത്രിക്ക് തടവ് ശിക്ഷ
Thursday, April 17, 2014 5:22 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍നിന്നുള്ള മുന്‍ സ്റ്റേറ്റ് മിനിസ്റ്റര്‍ക്ക് അഴിമതി കേസില്‍ മൂന്നര വര്‍ഷം തടവ് ശിക്ഷ. ഫോര്‍മുല വണ്‍ റെയ്സിനുള്ള ട്രാക്ക് ഒരുക്കുന്നതിനുള്ള ഫണ്ടില്‍ തിരിമറി നടത്തിയെന്ന കേസിലാണ് ഇന്‍ഗോള്‍ഫ് ഡ്യൂബല്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

330 മില്യന്‍ യൂറോയാണ് 2009ല്‍ ട്രാക്ക് പ്രവര്‍ത്തനക്ഷമമാകാന്‍ ആവശ്യമായിരുന്നത്. സ്വകാര്യ നിക്ഷേപകരം കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ സ്റ്റേറ്റ് ഗവണ്‍മെന്റാണ് ഫണ്ട് നല്‍കിയത്. ഇതുവഴി നികുതി ദാതാക്കളുടെ 12 മില്യന്‍ യൂറോ അപകടത്തിലാക്കുകയാണ് ഡ്യൂബല്‍ ചെയ്തതെന്ന പ്രോസിക്യൂഷന്‍ ആരോപണം കോടതി ശരിവയ്ക്കുകയായിരുന്നു.

2012 ഒക്റ്റോബറില്‍ വിചാരണ തുടങ്ങിയതു മുതല്‍ ഡ്യൂബല്‍ വാദിക്കുന്നത് താന്‍ നിരപരാധിയാണെന്നും ശിക്ഷിക്കരുതെന്നുമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍