ഒ.ഐ.സി.സി മലപ്പുറം ജില്ലാ സമ്മേളനം ഏപ്രില്‍ 18 ന്; വി.എസ് ജോയിയും മുഹമ്മദ് കുഞ്ഞിയും റിയാദിലെത്തി
Thursday, April 17, 2014 3:53 AM IST
റിയാദ്: ഏപ്രില്‍ 18 ന് നോഫ ഓഡിറേറാറിയത്തില്‍ വെച്ച് നടക്കുന്ന മലപ്പുറം ജില്ലാ ഒ.ഐ.സി.സി സമ്മേളനം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ഇ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ ഏററവും നല്ല സംഘടനാ പ്രവര്‍ത്തകനുള്ള മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് സ്മാരക അവാര്‍ഡ് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അഡ്വ. വി.എസ് ജോയിക്ക് ചടങ്ങില്‍ വെച്ച് സമ്മാനിക്കും. സമ്മേളത്തില്‍ പങ്കെടുക്കുന്നതിനായി റിയാദിലെത്തിയ ഇരു നേതാക്കള്‍ക്കും ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മററി പ്രസിഡണ്ട് കുഞ്ഞി കുമ്പളയുടേയും ജില്ലാ പ്രസിഡണ്ട് ജിഫിന്‍ അരീക്കോടിന്റേയും നേതൃത്വത്തില്‍ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഉജ്വല വരവേല്‍പ്പ് നല്‍കി. മലപ്പുറം ജില്ലാ ഒ.ഐ.സി.സി സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് റിയാദില്‍ നടക്കുന്നത്. ഈ വര്‍ഷത്തെ ഏററവും നല്ല ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്കാരം ചടങ്ങില്‍ വെച്ച് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മൊയ്തീന്‍ കുട്ടി തെന്നലക്ക് നല്‍കും. പ്രവാസി ഭാരതീയ പുരസ്കാരം നേടിയ ശിഹാബ് കൊട്ടുകാടിനേയും ചടങ്ങില്‍ ആദരിക്കും. സാംസ്കാരിക സമ്മേളനത്തിന് ശേഷം കലാപരിപാടികളുമുണ്ടായിരിക്കും.

നോര്‍ക്ക കണ്‍സല്‍ട്ടന്റ് ശിഹാബ് കൊട്ടുകാട്, ഒ.ഐ.സി.സി നേതാക്കളായ റസാഖ് പൂക്കോട്ടുംപാടം, അബ്ദുള്ള വല്ലാഞ്ചിറ, സക്കീര്‍ ധാനത്ത്, ഷാഫി കൊടിഞ്ഞി, അമീര്‍ പട്ടണത്ത്, സലാം തെന്നല, മുത്തു തിരൂരങ്ങാടി, ജംഷിദ് തുവ്വൂര്‍, സലിം വാഴക്കാട്, വിനീഷ് ഒതായി, അന്‍വര്‍ എടവണ്ണപ്പാറ, സലീം കോട്ടക്കല്‍ എന്നിവരും നേതാക്കളെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍