ഓര്‍ലാന്റോ സെന്റ് മേരീസ് ഇടവകയില്‍ പീഡാനുഭവ ശുശ്രൂഷ
Thursday, April 17, 2014 3:50 AM IST
ഓര്‍ലാന്റോ: സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ദേവാലയത്തിലെ ഈ വര്‍ഷത്തെ പീഢാനുഭവവാര ശുശ്രൂഷകള്‍ക്ക് വികാരി ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം നേതൃത്വം നല്‍കും. ഏപ്രില്‍ 18 ദുഃഖവെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകീട്ട് മൂന്നിന് അവസാനിക്കും.

ഏപ്രില്‍ 19(ശനി) രാവിലെ ഒമ്പതിന് പ്രഭാതപ്രാര്‍ത്ഥനയും, തുടര്‍ന്ന് വി.കുര്‍ബ്ബാനയും, വാങ്ങിപോയവര്‍ക്ക് വേണ്ടി സെമിത്തേരിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. വൈകിട്ട് സന്ധ്യാ നമസ്കാരത്തോടെ ആരംഭിക്കുന്ന ഉയര്പ്പിന്റെ ശുശ്രൂഷകള്‍ ഈസ്റര്‍ ദിനമായ ഏപ്രില്‍ 20 ഞായറാഴ്ച രാവിലെ എട്ടിന് പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് ഈസ്റര്‍ കുര്‍ബ്ബാനയും നടക്കും. 11.30ന് സ്നേഹവിരുന്നോടെ ഹാശാആഴ്ച ശുശ്രൂഷകള്‍ അവസാനിക്കും. അററൃല: ട.ങമ്യൃ ഛൃവീേറീഃ ഇവൌൃരവ, 808, 4വേ ടൃേലല, ഛൃഹമിറീ, എഘ 32824