ദെലേറിയാന്‍ പ്രകാശനം ചെയ്തു
Wednesday, April 16, 2014 9:09 AM IST
ദോഹ: ഖത്തറിലെ പ്രശസ്ത പഞ്ചാബി ഗാകന്‍ മൊഹിന്ദര്‍ ജലന്ധറിയുടെ മ്യൂസിക് ആല്‍ബം ദെലേറിയാന്‍ ദോഹയില്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ. എം. വര്‍ഗീസ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡന്റ് കരീം അബ്ദുള്ള, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ നെറ്റ് വര്‍ക് പ്രസിഡന്റ് ആസിം അബാസ് എന്നിവര്‍ ചേര്‍ന്നാണ് ആല്‍ബം പ്രകാശനം ചെയ്തത്.

ഗായകന്‍ മൊഹിന്ദര്‍ ജലന്ധറി സ്വാഗതവും, ആല്‍ബത്തിന്റെ പ്രസന്റര്‍ സഞ്ജീവ് ശര്‍മ നന്ദിയും പറഞ്ഞു. മീഡിയ പ്ളസ് സിഇഒ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.