സഹനവഴികള്‍ താണ്ടി വിശ്വാസികള്‍ മാല്‍വെണ്‍ മലയിലേക്ക്
Wednesday, April 16, 2014 9:09 AM IST
മാല്‍വണ്‍: സഹന വഴിത്താരകളിലൂടെ മരക്കുരിശും ഏന്തി പാപ പരിഹാരത്തിനായി ആയിരങ്ങള്‍ ദുഃഖവെളളിയാഴ്ച മാല്‍വണ്‍ മല കയറും. മലയാറ്റൂര്‍ മല കയറ്റത്തെ അനുസ്മരിപ്പിക്കും വിധം യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ജനം മാല്‍വണില്‍ എത്തിച്ചേരും. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാ. ജോയി വയലിന്റെ നേതൃത്വത്തിലാണ് മാല്‍വെണ്‍ മലമുകളിലേക്ക് കുരിശിന്റെ വഴി ആരംഭിച്ചത്. മാല്‍വണ്‍ സെന്റ് ജോസഫ് പളളി വികാരി ഫാ. പാട്രിക് കില്ലി ഗ്രാഫിന്റെ അനുഗ്രഹ ആശീര്‍വാദത്തോടെ രാവിലെ 9.30 ന് പീഢാനുഭവ ശുശ്രൂഷകള്‍ക്ക് തുടക്കമാകും. ഫാ. ജോയി വയലില്‍, ഫാ. ജോമോന്‍ തൊമ്മാന, ഫാ. പാട്രിക് കില്ലിഗ്രാഫ് തുടങ്ങിയവര്‍ പീഢാനുഭവ തിരുക്കര്‍മ്മങ്ങള്‍ക്കും കുരിശിന്റെ വഴിക്കും നേതൃത്വം നല്‍കും.

മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ ആദ്യഘട്ട തിരുക്കര്‍മ്മങ്ങള്‍ ബിക്കണ്‍ റോഡ് കാര്‍ പാര്‍ക്കില്‍ നടത്തിയതിനുശേഷമാകും മാല്‍വണ്‍ മലമുകളിലേക്ക് പീഢാനുഭ യാത്ര ആരംഭിക്കുക. മലമുകളില്‍ ശക്തമായ കാറ്റും, തണുപ്പും അനുഭവപ്പെടുവാന്‍ സാധ്യതയുളളതിനാല്‍ ഏവരും അനുയോജ്യമായ വസ്ത്രങ്ങള്‍ കരുതണമെന്ന് സ്വാഗത സംഘം കമ്മിറ്റി അറിയിച്ചു. മലയുടെ അടിവാരത്ത് വോളന്റിയേഴ്സിന്റെ നിര്‍ദേശാനുസരണം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തുശേഷം തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണം. മലമുകളില്‍ പീഢാനുഭവ സന്ദേശവും കുരിശു മുത്തും കൈയ്പുനീര്‍ വിതരണവും ഉണ്ടായിരിക്കും.

മാല്‍വണ്‍ ഹില്‍ പ്രകൃതി സംരക്ഷണ പരിധിയില്‍പ്പെടുന്ന സ്ഥലം ആയതിനാല്‍ പരിസര പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും അലക്ഷ്യമായി ഭക്ഷണ സാധനങ്ങള്‍ വേസ്റ്റ് എന്നിവ വലിച്ചെറിയരുതെന്നും ഭാരവാഹിള്‍ അറിയിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്റ് കോഡില്‍ എത്തിച്ചേരണം. ആലരീി ഞീമറ, ഡുുലൃ ഇീഹംമഹഹ, ങമഹ്ലൃി, ണൃ 14 4ഋഒ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്തോഷ് മാല്‍വണ്‍ 077 25 208580, ബിജു ചാക്കോ 0786 5087 751.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍