തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് കളിക്കളം കേന്ദ്ര സമിതി രൂപീകരണം
Wednesday, April 16, 2014 9:08 AM IST
കുവൈറ്റ്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാസ്ക്) ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ 2014 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള കളിക്കളം കേന്ദ്രസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.

മാസ്റ്റര്‍ സ്റ്റീവന്‍ സെബാസ്റ്റ്യന്‍ ജനറല്‍ കണ്‍വീനറായും മാസ്റ്റര്‍ ആബേല്‍ ക്രിസ് സെക്രട്ടറി ആയും മാസ്റ്റര്‍ അജ്മല്‍ ജമാലുദീന്‍ ജോയിന്റ് സെക്രട്ടറി ആയും ചുമതലയേറ്റു.

പ്രവര്‍ത്തനനിരതരായ എല്ലാ ട്രാസ്ക് അംഗങ്ങളുടേയും സ്കൂളില്‍ പോകുന്ന കുഞ്ഞുങ്ങള്‍ കളിക്കളം അംഗത്വത്തിന് അര്‍ഹരാണ്. യോഗത്തില്‍ ട്രാസ്ക് പ്രസിഡന്റ് വേണു ടി.ജി പുതിയ കളിക്കളം കേന്ദ്ര സമിതിക്ക് സന്ദേശം നല്‍കി. വനിതാവേദി കണ്‍വീനര്‍ ഷൈനി ഫ്രാങ്ക്, ജോയിന്റ് സെക്രട്ടറി രമ വിജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്