ജനനേന്ദ്രിയത്തില്‍ ഒട്ടിച്ചുവച്ച രണ്ടു ലക്ഷം യൂറോയുമായി വൃദ്ധദമ്പതികള്‍ ജര്‍മനിയില്‍ പിടിയില്‍
Wednesday, April 16, 2014 9:03 AM IST
ബര്‍ലിന്‍: ജനനേന്ദ്രിയത്തില്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് രണ്ടു ലക്ഷം യൂറോ കടത്താന്‍ ശ്രമിച്ച 70 കാരായ വൃദ്ധദമ്പതികള്‍ ജര്‍മനിയില്‍ പിടിയിലായി. ലക്സംബര്‍ഗില്‍ നിന്നാണ് ഇയാളും ഭാര്യയും ജര്‍മനിയിലേയ്ക്കു കടന്നത്.500 യൂറോ നോട്ടുകളായിരുന്നു മുഴുവനും.

സാധാരണ റോഡ് പരിശോധനക്കിടയൊണ് തട്ടിപ്പ് പുറത്തുവന്നത്. പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എണ്ണായിരം യൂറോ സ്ത്രീയുടെ വസ്ത്രങ്ങള്‍ക്കടിയിലായിരുന്നു.

യൂറോപ്യന്‍ യൂണിയനുള്ളിലെ രാജ്യാതിര്‍ത്തി കടന്ന് പതിനായിരം യൂറോയിലധികം കൊണ്ടുപോകണമെങ്കില്‍ കസ്റ്റംസിനെ വ്യക്തമായി വിവരമറിയിച്ചിരിക്കണമെന്നാണ് നിയമം. ഇതു ചെയ്യാത്തതിനാല്‍ ദമ്പതികള്‍ കനത്ത പിഴ ഒടുക്കേണ്ടിവരും. മാത്രമല്ല ജയില്‍ വാസവും ഉണ്ടാവും. എന്തായാലും പിടിച്ചെടുത്ത തുക ഇപ്പോള്‍ കണ്ടുകെട്ടിയിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍