യുക്മയും അലൈഡും ചേര്‍ന്നൊരുക്കുന്ന സംഗീത സായാഹ്നം
Wednesday, April 16, 2014 9:03 AM IST
ലണ്ടന്‍: യുക്മഅലൈഡ് ചിത്രഗീതം 2014 എന്നു പേരിട്ടിരിക്കുന്ന പരിപാടിയില്‍ കേരളത്തിന്റെ വാനമ്പാടി കെ.സ് ചിത്രക്കൊപ്പം നാദിര്‍ഷ, ഷെര്‍ഡിന്‍, നിഷാദ് എന്നിവര്‍ പങ്കെടുക്കും. സംഗീത വിരുന്നിനൊപ്പം ഉരുളക്ക് ഉപ്പേരി പോലെ പരിപാടിക്ക് മാറ്റ് കൂട്ടുവാന്‍ പിഷാരടിയും ചേരുന്നു. ഹാസ്യരംഗത്ത് ഇതിനോടകം തന്നെ വ്യത്യസ്തമായ ശൈലിയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച പിഷാരടിയുടെ ഏറ്റവും പുതിയ നമ്പരുകള്‍ യുകെ മലയാളിയുടെ കണ്ണിനും കാതിനും അമൃതാവും.

ജൂണ്‍ 6,7,8 തീയതികളില്‍ ന്യൂപോര്‍ട്ട്, ഈസ്റ്ഹാം, ലെസ്റര്‍ എന്നിങ്ങനെ യുകെയിലെ മൂന്ന് പ്രധാന വേദികളിലായിരിക്കും പരിപാടി.യുക്മ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സ്റാര്‍സിംഗര്‍ പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെയും പരിപാടിയില്‍ നടക്കും. യുകെ മലയാളികളുടെ ചരിത്രത്തില്‍ പുതിയ മുഖം തെളിക്കുന്ന യുക്മ എന്ന സംഘടന കലാസ്വാദന രംഗത്ത് നടത്തുന്ന പുത്തന്‍ വിപ്ളവം ഇതിനോടകം തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. തെരക്കേറിയ ജീവിതത്തില്‍ സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്കായി യുക്മ ഒരുക്കിയ സ്റാര്‍ സിംഗര്‍ പരിപാടി ഫേസ്ബുക്കില്‍ തരംഗം ആയി കഴിഞ്ഞു.

ന്യൂപോര്‍ട്ട്, ഈസ്റ്ഹാം, ലസ്റര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന യുക്മഅലൈഡ് ചിത്രഗീതം പരിപാടിക്ക് ഈ മൂന്ന് സ്ഥലങ്ങളിലും ഏകദേശം രണ്ടായിരത്തോളം പേര്‍ക്ക് പ്രവേശന സൌകര്യമുള്ള ഓഡിറ്റോറിയങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. ആധുനിക ശബ്ദവര്‍ണ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലൈവ് ഓര്‍ക്കസ്ട്ര സഹിതമുള്ള ചിത്രഗീതം കരോക്കെ ഗാനമേളകള്‍ കണ്ടു മടുത്ത സംഗീത പ്രേമികള്‍ക്ക് ഒരു നിറവിരുന്ന് ആയിരിക്കും ഒരുക്കുക. ഏഷ്യാനെറ്റിനുവേണ്ടി സ്റാര്‍ സിംഗര്‍ പരിപാടിയുടെ പശ്ചാത്തല സംഗീതം ഒരുക്കിയ അനൂപ് ചിത്രഗീതത്തോടൊപ്പം എത്തുന്നത് മറ്റൊരു മുതല്‍കൂട്ടാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.പി വിജി (യുക്മ പ്രസിഡന്റ്) 07429590337, ബിന്‍സു ജോണ്‍ (സെക്രട്ടറി) 07828840530, ബീന സെന്‍സ് (വൈസ് പ്രസിഡന്റ്) 07809450561.

സ്ഥലങ്ങളുടെ അഡ്രസും ബന്ധപ്പെടേണ്ട നമ്പരും:

ജൂണ്‍ ആറിന് (വെള്ളി) ന്യൂപോര്‍ട്ടിലെ ന്യൂ പോര്‍ട്ട് സെന്റര്‍

ബിജു തോമസ് 07875332761, തോമസ്കുട്ടി ജോസഫ് (കാര്‍ഡിഫ്) 07846122982, ബോബി ജോസഫ് (കാര്‍ഡിഫ്) 07886325383, ജോബി മാത്യു (ന്യൂപോര്‍ട്ട്) 07460329660, സനീഷ് ചാക്കോ (ന്യൂ പോര്‍ട്ട്) 07951341524, റ്റോസി തോമസ് (ന്യൂപോര്‍ട്ട്) 07877778301, അഭിലാഷ് തോമസ് (വെസ്റ് വെയില്‍സ്) 07714994680, ജോജി ജോസ് (സ്വാന്‍സി) 07912874607, റെജി പീറ്റര്‍ 07713183350, കൈരളി സ്റ്റോഴ്സ് (കാര്‍ഡിഫ്) 07947256834, ജഗി ജോസ് (ബ്രിസ്റ്റോള്‍) 07717848090, എബി ജോസ് 07506926360, മാത്യു അമ്മായിക്കുന്നേല്‍ 07737495440.

ജൂണ്‍ ഏഴ് (ശനി) ഈസ്റ്ഹാം വാല്‍ത്താഹ്സ്റ്റോ ഹാള്‍

ജെയ്സണ്‍ ജോര്‍ജ്07841613973, ജോമോന്‍ കുന്നേല്‍ 07863210604, അനു കെ. ജോസഫ് 07723309122, ഫ്രാന്‍സിസ് കവളക്കാട്ടില്‍ 07793452184.

ജൂണ്‍ എട്ടിന് (ഞായര്‍) ലെസ്ററിലെ ലെസ്റര്‍ അഥീന

റോയി ഫ്രാന്‍സിസ് 07717754609, ബിനു മാത്യു07883010229, അജയ് പെരുംപാലത്ത്07859320023, അനീഷ് ജോണ്‍ 07916123248, സോണി ജോര്‍ജ് 07877541649, ബെന്നി പോള്‍ 07868314250.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍