ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ പ്രസംഗമത്സരം
Wednesday, April 16, 2014 9:00 AM IST
കാന്‍ബറ: ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ജൂണിയര്‍, സീനിയര്‍, എന്നീ വിഭാഗത്തിന് നടത്തുന്ന പ്രസംഗ മത്സരത്തിലൂടെ ഒഐസിസി ലക്ഷ്യം വയ്ക്കുന്നത് വളര്‍ന്നുവരുന്ന തലമുറയിലെ പ്രസംഗകരെ കണ്െടത്തി അവരെ പ്രോത്സാഹിപ്പിക്കുയാണെന്ന് പ്രസിഡന്റ് ബെന്നി കണ്ണംപുഴ അറിയിച്ചു.

ബെല്‍ക്കോണന്‍ കമ്യൂണിറ്റി സെന്ററില്‍ മേയ് 10ന് വൈകുന്നേരം 5.30ന് മത്സരങ്ങള്‍ ആരംഭിക്കും. ഏഴു മുതല്‍ 12 വരെ ജൂണിയര്‍ വിഭാഗവും 12 മുതല്‍ 17 വരെ സീനിയര്‍ വിഭാഗവും ആയിരിക്കും. ജൂണിയര്‍ വിഭാഗത്തിന് ഇംഗ്ളീഷിലും സീനിയര്‍ വിഭാഗത്തിന് മലയാളത്തിലും ആയിരിക്കും മത്സരം. ജൂണിയര്‍ വിഭാഗത്തിന് മൈ ഇന്ത്യ എന്ന വിഷയവും സീനിയര്‍ വിഭാഗത്തിന് ആധുനിക യുഗത്തില്‍ മാധ്യമങ്ങളുടെ സ്വാധീനം, ലോകസമാധാനവും ആഗോള ഭീകരവാദവും എന്ന വിഷയത്തില്‍ ഏതെങ്കിലും ഒരു വിഷയവും ആയിരിക്കും നല്‍കുക.

മത്സരത്തിനുശേഷം ക്രിക്കറ്റ് കാര്‍ണിവലില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും കുട്ടികളുടെ കലാപരിപാടികളും ഭക്ഷണവും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോജോ 0423393425.