ജര്‍മനിയിലെ വിവിധ മലയാളി കമ്യൂണിറ്റികളുടെ വിശുദ്ധവാര പരിപാടികള്‍
Wednesday, April 16, 2014 8:59 AM IST
ബര്‍ലിന്‍: കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെയും മലങ്കര സമൂഹത്തിന്റെയും ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ സമൂഹത്തിന്റെയും ലാറ്റിന്‍ കാത്തലിക് സമൂഹത്തിന്റെയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സമൂഹത്തിന്റെയും വിശുദ്ധവാര പരിപാടികളും മറ്റു ശുശ്രൂഷകളും താഴെപ്പറയുന്നു.

കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ വിശുദ്ധവാര ശുശ്രൂഷകള്‍

17 ന് (വ്യാഴാഴ്ച) വൈകുന്നേരം ആറിന് പെസഹാ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. കാലുകഴുകല്‍ ശുശ്രൂഷ, ദിവ്യബലി, പാനവായന, അപ്പം മുറിക്കല്‍, ആരാധന തുടങ്ങിയവയായിരിക്കും പ്രധാന ചടങ്ങുകള്‍.

18 ന് ദുഃഖ:വെള്ളി വൈകുന്നേരം 3.45 ന് പാനവായനയോടെ കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പീഡാനുഭവ ശുശ്രൂഷകള്‍, കുരിശിന്റെ വഴി, വിശ്വാസപ്രഘോഷണ നവീകരണം, രൂപം ചുംബിക്കല്‍, കയ്പ്പുനീര്‍ കുടിക്കല്‍ എന്നീ ചടങ്ങുകള്‍ ഉണ്ടായിരിക്കും.

ഉയിര്‍പ്പു തിരുനാള്‍ കര്‍മ്മങ്ങള്‍ ഏപ്രില്‍ 19 ന് (ശനി) രാത്രി 10 ന് പള്ളിയങ്കണത്തില്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ആരംഭിച്ച് പുതുവെളിച്ചത്തിന്റെ പ്രതീകമായി കത്തിച്ച മെഴുകുതിരിയും കൈയിലേന്തി പ്രദക്ഷിണത്തോടുകൂടി വിശ്വാസികള്‍ ദേവാലയത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് ഉയിര്‍പ്പും ആഘോഷമായ ദിവ്യബലിയും നടക്കും. എല്ലാ തിരുക്കര്‍മ്മങ്ങളും കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിലാണ് (അി ട.ഠവലൃലശെമ 6, 51063 ഗീലഹി) ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷകള്‍ക്ക് ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.ജോയി ചെമ്പകശേരില്‍ (ഒഎസ്ബി) എന്നിവര്‍ നേതൃത്വം നല്‍കും.

യാത്രാസൌകര്യം : ആൌ്ലൃയശിറൌിഴ ; ്ീി ഗീലഹി –ങലൌവഹവലശാ (ണശലിലൃുഹമ്വ):ഘശിശല 159,ഞശരവൌിഴ – ഒലൃഹലൃൃശിഴ, ഒമഹലേലെേഹഹലങലൌവഹവലശാലൃൃശിഴ(്വംലശലേ ഒമഹലേലെേഹഹല ിമരവ ണശലിലൃുഹമ്വ, ആലഹഴശരെവഴഹമറയമരവലൃ ടൃമലൈ ),എൌംലഴ 3 ങശിൌലിേ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (കമ്യൂണിറ്റി ചാപ്ളെയിന്‍) ഫോണ്‍: 0221 629868, ഡേവീസ് വടക്കുംചേരി (കണ്‍വീനര്‍)0221 5904183. ണലയശെലേ:ംംം.ശിറശരെവലഴലാലശിറല.റല

മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ വിശുദ്ധവാര ഈസ്റര്‍ ശുശ്രൂഷകള്‍

സീറോ മലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ ജര്‍മന്‍ റീജിയന്റെ ഈ വര്‍ഷത്തെ ദുഃഖവെള്ളി, ഈസ്റര്‍ ശുശ്രൂഷകള്‍ താഴെപ്പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നതായി മലങ്കരസഭാ ഭരണസമിതി അറിയിച്ചു. ഏവരേയും ഹാശാ ആഴ്ചയിലെ വിശുദ്ധ കര്‍മ്മങ്ങളിലേയ്ക്ക് സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

ബോണ്‍/കൊളോണ്‍: 18 ന് (വെള്ളി) രാവിലെ ഒമ്പതിന് ദുഃഖ വെള്ളി ശുശ്രൂഷയെ തുടര്‍ന്ന് ഉച്ചക്കഞ്ഞി ഭക്ഷണത്തോടെ സമാപിക്കും. 20ന്(ഞായര്‍) ഈസ്റര്‍ ദിവസം ഉച്ചകഴിഞ്ഞ് 3.30ന് ഉയിര്‍പ്പുതിരുനാള്‍ കര്‍മ്മങ്ങളും തുടര്‍ന്ന് വി.കുര്‍ബാനയും ഈസ്റര്‍ ആഘോഷവും നടക്കും.

ഢലിൌല: ഒലശഹശഴലി ഏലശ ഗശൃരവല, ഗശലളലൃലിംലഴ 22,53127 ആീിിഢലിലൌയൃെഴ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് കര്‍ണാശേരില്‍ 02233 345668, മാത്യു വര്‍ഗീസ് 0228 643455.

ഫ്രാങ്ക്ഫര്‍ട്ട്/മൈന്‍സ്: 18 ന് (വെള്ളി) രാവിലെ ഒമ്പതിന് ദുഃഖവെള്ളി ശുശ്രൂഷകളെ തുടര്‍ന്ന് ഉച്ചക്കഞ്ഞിയോടെ പരിപാടികള്‍ സമാപിക്കും. 20 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് ഉയിര്‍പ്പ് തിരുനാളും തുടര്‍ന്ന് ആഘോഷവും നടക്കും.

ഢലിൌല:ഒല്വൃ ഖലൌ ഗശൃരവല, ഋരസലിവലശാലൃ ഘമിറൃമലൈ 326, 60435 എൃമിസളൌൃ ഋരസലിവലശാ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മുണ്ടേത്ത് 069 5602774, കോശി തോട്ടത്തില്‍ 06109 739832.

ക്രേഫെല്‍ഡ്: 18ന് (വെള്ളി) രാവിലെ ഒമ്പതിന് ദുഃഖവെള്ളി ശുശ്രൂഷകളെ തുടര്‍ന്ന് ഉച്ചക്കഞ്ഞിയോടെ പരിപാടികള്‍ സമാപിക്കും. 20 ന് (ഞായര്‍) ഈസ്റര്‍ ദിവസം വൈകുന്നേരം നാലിന് ഉയിര്‍പ്പുതിരുനാള്‍ കര്‍മ്മങ്ങളും ദിവ്യബലിയും ഈസ്റര്‍ ആഘോഷവും നടക്കും.

ഢലിൌല:ട.ഖീവമിില ആമുശേ ഗശൃരവല, ഖീവമിില ജഹമ്വ 40,47805 ഗൃലളലഹറ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജുകുട്ടി കൊച്ചേത്തു 02151 316522, ജോയി ഉഴത്തില്‍ 02161 519478.

വിവരങ്ങള്‍ക്ക്: ഫാ.സന്തോഷ് തോമസ് കോയിക്കല്‍ (ഋരരഹലശെമശെേരമഹ ഇീീൃറശിമീൃ, ടങഇഇ, ഞലഴശീി ീള ഏലൃാമ്യി) 015228637403/06995196592. ഋങമശഹ: ളമവേലൃസീശരസമഹ@്യമവീീ.രീ.ശി

ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ സമൂഹത്തിന്റെ വിശുദ്ധവാര പരിപാടികള്‍

ഫ്രാങ്ക്ഫര്‍ട്ടിലെ സീറോമലബാര്‍ സമൂഹത്തിന്റെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സെന്റ് അന്റോണിയൂസ് ദേവാലയത്തിലാണ് പരിപാടികള്‍ നടക്കുന്നത്.

17 ന് പെസഹാവ്യാഴം വൈകുന്നേരം ആറിന് കാല്‍കഴുകല്‍ ശുശ്രൂഷ, വി. കുര്‍ബാന, അപ്പം മുറിക്കല്‍ ശുശ്രൂഷ, ആരാധന.

18ന് ദുഃഖവെള്ളി രാവിലെ ഒമ്പതിന് ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍, കുരിശിന്റെ വഴി.

20 ന് (ഞായര്‍) ഉയിര്‍പ്പുതിരുനാള്‍ വൈകുന്നേരം നാലിന് തിരുക്കര്‍മ്മങ്ങളും ആഘോഷമായ വിശുദ്ധകുര്‍ബാനയും. തുടര്‍ന്ന് ഹാളില്‍ ഇടവകക്കൂട്ടായ്മയും അഗാപ്പെയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജ. ഉല്മറമ ജമൌഹ, ഇഹമൃലശിേലൃടലാശിമൃ, ഒüവിലൃംലഴ 25, 60599 എൃമിസളൌൃ, 06961000917/ 015774381889.

അററൃല ട. അിീിശൌ ഗശൃരവല, അഹലഃമിറലൃടൃമലൈ 25 60489 എൃമിസളൌൃ (ങ) – ഞöറലഹവലശാ.

ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റര്‍ ആഘോഷം

ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റര്‍ ആഘോഷം ഏപ്രില്‍ 21 ന് (തിങ്കള്‍) നടക്കും. ഹാഗന്‍ ഹൈലിഗ് ഗൈസ്റ് ദേവാലയത്തില്‍ (ഒലശഹശഴ ഏലശ ഗശൃരവല, ണശഹഹറലൃ.19, 58093 ഒമഴലി) വൈകുന്നേരം 4.30ന് ആഘോഷമായ ദിവ്യബലിയാടുകൂടി കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് അഗാപ്പെയും ഉണ്ടായിരിക്കുമെന്ന് ജോണ്‍ ദാനിയേല്‍ (പ്രസിഡന്റ്) അറിയിച്ചു.

അററൃല: ഒലശഹശഴ ഏലശ ഗശൃരവല, ണശഹഹറലൃ.19, 58093 ഒമഴലി.

ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകകളുടെ തിരുക്കര്‍മ്മങ്ങള്‍

കൊളോണ്‍-ബോണ്‍ ഇടവക: കൊളോണിലെ സെന്റ് അഗസ്റിനര്‍ ആശുപത്രി ദേവാലയത്തില്‍ 17 ന് (വ്യാഴം) വൈകിട്ട് നാലു മുതല്‍ പെസഹായുടെ ശുശൂഷകളും, 18 ന് രാവിലെ ഒമ്പതു മുതല്‍ ദുഃഖവെള്ളിയുടെ ശുശുഷകളും, 19 ന് (ശനി) രാത്രി എട്ടു മുതല്‍ ഈസ്റര്‍ ശുശ്രൂഷകളും ബോണിലെ പീത്രൂസ് ആശുപത്രി കപ്പേളയില്‍ നടക്കും.

ബിലെഫെല്‍ഡ് ഇടവക

ബിലെഫെല്‍ഡ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ബഥേലിലെ അസാഫ്യം ഹൌസില്‍ 17 ന് (വ്യാഴം) വൈകുന്നേരം നാലു മുതല്‍ പെസഹാ ശുശ്രൂഷകളും 18 ന് രാവിലെ ഒമ്പതു മുതല്‍ ദുഃഖവെള്ളിയുടെ ശ്രുശുഷകളും, 19 ന് (ശനി) രാവിലെ ഒമ്പതു മുതല്‍ വിശുദ്ധ കുര്‍ബാനയും 20 ന് (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ ഉയിര്‍പ്പു ശുശ്രൂഷകളും തുടര്‍ന്ന് വി:കുര്‍ബാനയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ലൈജു മാത്യു (വികാരി) 016374844121, ജോണ്‍ കൊച്ചുകണ്ടത്തില്‍ (കൊളോണ്‍-ബോണ്‍ സെക്രട്ടറി) 02205 82915, മാത്യു മാത്യു(ബീലെഫെല്‍ഡ് ഇടവ സെക്രട്ടറി) 02382 1258.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍