ടാമ്പാ സേക്രഡ് ഹാര്‍ട്ട് ഇടവകയിലെ ദിവ്യകാരുണ്യ സ്വീകരണം ഏപ്രില്‍ 27ന്
Wednesday, April 16, 2014 8:56 AM IST
ടാമ്പ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയിലെ ഈ വര്‍ഷത്തെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപന സ്വീകരണവും ഏപ്രില്‍ 27ന് (ഞായര്‍) നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന വി. കുര്‍ബാനയോടനുബന്ധിച്ചായിരിക്കും ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപന സ്വീകരണവും.

ദിവ്യബലിക്കുശേഷം പള്ളിയങ്കണത്തില്‍ പുതുതായി പണികഴിപ്പിച്ച വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പുകര്‍മ്മവും നടക്കും. ചടങ്ങുകള്‍ക്ക് ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ക്നാനായ റീജിയന്റെ വികാരി ജനറാളും ലോസ് ആഞ്ചലസ് സെന്റ് പയസ് ആന്‍ഡ് ക്നാനായ കത്തോലിക്ക ഇടവക വികാരിയുമായ റവ. ഫാ. തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. പത്രോസ് ചമ്പക്കര (വികാരി) 813 516 2916.

റിപ്പോര്‍ട്ട്: ജോസ്മോന്‍ തത്തംകുളം