ഹൂസ്റണില്‍ റാന്നി കുടുംബസംഗമവും പിക്നിക്കും മേയ് മൂന്നിന്
Wednesday, April 16, 2014 8:55 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ റാന്നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അസോസിയേഷന്റെ അഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച് റാന്നി കുടുംബസംഗമവും പിക്നിക്കും നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംഘടാകര്‍ അറിയിച്ചു.

മേയ് മൂന്നിന് (ശനി) രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെ മിസോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാര്‍ക്കിലാണ് പിക്നിക്ക്.

പ്രായഭേദമെന്യെ ഏവര്‍ക്കും പങ്കെടുക്കത്തക്കവണ്ണം വിവിധ കായിക, വിനോദ പരിപാടികള്‍ പിക്നിക്കിന് മാറ്റുകൂട്ടും. ഒരേ നാട്ടില്‍ ജനിച്ചു വളര്‍ന്നവര്‍ ഒന്നിച്ചുചേരുന്ന ഈ സംഗമം സൌഹൃദങ്ങള്‍ പങ്കുവയ്ക്കാനും പരിചയം പുതുക്കുവാനും നാട്ടുവിശേഷങ്ങള്‍ കൈമാറുവാനും അവസരം ഒരുക്കുന്നു.

ഹൂസ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ റാന്നി നിവാസികളെയും പിക്നിക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പിക്നോക്കിനോടനുബന്ധിച്ച് അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയി മണ്ണില്‍ 281 745 1459, ജീമോന്‍ റാന്നി 407 718 4805, ഷിജു തച്ചാനാലില്‍ 281 736 5413, റെജി ചിറയില്‍ 281 414 0721.