'എമ്മാവൂസ് 2014' തട്ടില്‍ പിതാവും സോജി അച്ചനും സംയുക്തമായി നയിക്കും
Wednesday, April 16, 2014 8:53 AM IST
വെയില്‍സ്: 'യൌവനത്തില്‍ യേശുവിനെ അന്വേഷിക്കുവിന്‍; അന്വേഷണം ആശാവഹമായ വിശ്വാസത്തിലേക്ക് നയിക്കപ്പെടണം' എന്ന ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആഹ്വാനം അനുസരിച്ച് യുകെയിലെ ചെറുപ്പക്കാര്‍ക്കായി യുവജന വചനമേള വെയില്‍സില്‍ നടത്തുന്നു. ജൂലൈ 15 മുതല്‍ 18 വരെയാണ് യുവജനങ്ങള്‍ക്കായി താമസിച്ചുള്ള വചനമേള ഒരുക്കുന്നത്.

അനുഗ്രഹീത വചന ഗുരുവും യുവജന സ്നേഹിതനും തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനും സീറോ മലബാര്‍ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററുമായ മാര്‍ റാഫേല്‍ തട്ടിലും ബെര്‍മിംഗ്ഹാം രൂപതയിലെ സീറോ മലബാര്‍ ചാപ്ളെയിനും പ്രമുഖ വചന ശുശ്രൂഷകനുമായ ഫാ. സോജി ഓലിക്കലും സംയുക്തമായി 'എമ്മാവുസ് 2014' യുവജന വചനമേള നയിക്കും.

ആധുനികതയുടെ മാസ്മരതയില്‍ അലക്ഷ്യം മുന്നോട്ടു ചരിക്കുമ്പോള്‍, ഇന്റര്‍ നെറ്റിന്റെയും സിനിമകളുടെയും തെറ്റായ കൂട്ടുകെട്ടിന്റെയും അതിപ്രസരത്തില്‍ നഷ്ടപ്പെടാവുന്ന മഹോന്നത ജീവിത വിജയ പാതയിലേക്ക് ഒന്നെത്തി നോക്കുന്നതിനും ധ്യാന ചിന്തകളില്‍ നിന്ന് തിരുവചന സന്ദേശം ഹൃദിസ്ഥമാക്കി യേശു പഠിപ്പിച്ച നല്‍വഴികളിലേക്ക് തിരികെയെത്തുവാനും ജീവിതം അനുഗ്രഹ പൂര്‍ണമാവാനും 'എമ്മാവൂസ് 2014' യുവജന വചന മേള ഫലദായകം ആവും.

ധനവും പ്രശസ്തിയും ദൈവേഷ്ടമായി മാത്രം നേടുവാനും, പിരിമുറുക്കവും നൊമ്പരങ്ങളും നഷ്ട ബോധവും നീക്കപ്പെടുവാനും ആകാംക്ഷകളും സ്വപ്നങ്ങളും ആശകളും വിശുദ്ധീകരിക്കപ്പെടുവാനും, കല്‍പ്പനകളുടെ പ്രചാരകരും പ്രവാചകരും ആയിത്തീരുവാനും ജീവിതത്തിന്റെ നന്മ വശം മനസിലാക്കി ഈശ്വര സ്നേഹത്തില്‍ ഉത്തരവാദിത്വങ്ങളില്‍ അടിയുറച്ചു മുന്നോട്ടു ചരിക്കുവാനുള്ള ആത്മീയ കരുത്തു പ്രാപിക്കുവാന്‍ ഈ വചന മേള അനുഗ്രഹീതമാവും.

'എമ്മാവുസ് 2014' ല്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങളും തങ്ങളുടെ കടമയായി മക്കളെ ഈ വചന മേളയിലേക്ക് അയയ്ക്കുവാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളും താമസംവിനാ കുട്ടികളുടെ പേരു റജിസ്റര്‍ ചെയ്യണം എന്ന് ലങ്കാസ്റര്‍ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ മാത്യു ചൂരപൊയ്കയില്‍ അറിയിച്ചു.

ജൂലൈ 15 നു രാവിലെ 11ന് ആരംഭിക്കുന്ന ധ്യാനം 18 നു ഉച്ചകഴിഞ്ഞ് രണ്ടിന് അവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും: തോമസ് (തമ്പിച്ചായന്‍) 07956443106, ജോബി ജേക്കബ് 07939026599.

ഇലളിഹല ഉീഹളീൃ ജ്യീം,ടഥ16 4അഖ ങശറ ണമഹല

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ