ലങ്കാസ്റര്‍ രൂപതയിലെ സീറോ മലബാര്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് തുടക്കമായി
Wednesday, April 16, 2014 8:52 AM IST
ബ്ളാക്ക്പൂള്‍: ലങ്കാസ്റര്‍ രൂപതയിലുള്ള സീറോ മലബാര്‍ സഭാ മക്കള്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ വിവിധ കേന്ദ്രങ്ങളിയായി ആചരിക്കുന്നു.

ഏപ്രില്‍ 16 ന് (ബുധന്‍) പ്രസ്റന്‍ ഔര്‍ ലേഡി ആന്‍ഡ് സെന്റ് എഡ്വാര്‍ഡ്സ് ദേവാലയത്തില്‍ (ജഞ2 9ഡഋ) വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ കുമ്പസാരം, വി.കുര്‍ബാന എന്നിവ നടക്കും.

17 ന് (വ്യാഴം) പെസഹാ തിരുനാള്‍: പ്രസ്റന്‍ ഔര്‍ ലേഡി ആന്‍ഡ് സെന്റ് എഡ്വാര്‍ഡ്സ് ദേവാലയത്തില്‍ (ജഞ2 9ഡഋ) വൈകുന്നേരം 4.30 ന് കാല്‍ കഴുകല്‍ ശുശ്രൂഷ, തുടര്‍ന്ന് പെസഹായുടെ തിരുക്കര്‍മ്മങ്ങള്‍.

ലേഡിവെല്ലില്‍ (ജഞ2 5ഞഞ) രാത്രി 10 മുതല്‍ പുലര്‍ച്ചെ 3:30 വരെ നൈറ്റ് വിജില്‍.

18 നു ദുഃഖവെള്ളി : ബ്ളാക്ക്പൂല്‍ സെന്റ് കെന്റിഗെന്‍സ് പള്ളിയില്‍ (എഥ3 8ആഠ) വൈകുന്നേരം അഞ്ചു മുതല്‍ കുരിശിന്റെ വഴി, പീഡാനുഭവ വായനയും തിരുക്കര്‍മ്മങ്ങളും

19 ന് ഈസ്റര്‍ വിജില്‍: പ്രസ്റന്‍ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് എഡ്വാര്‍ഡ്സ് ദേവാലയത്തില്‍ (ജഞ2 9ഡഋ) വൈകുന്നേരം ആറിന് ഉദ്ധാന തിരുന്നാള്‍

20 നു ഈസ്റര്‍ ഞായര്‍ : ബ്ളാക്ക്പൂല്‍ സെന്റ് കെന്റിഗെന്‍സ് പള്ളിയില്‍ (എഥ3 8ആഠ) രാവിലെ 11:30 നു ഉയിര്‍പ്പ് തിരുനാള്‍

27 ന് പുതുഞായര്‍ : പ്രസ്റന്‍ ഔര്‍ ലേഡി ആന്‍ഡ് സെന്റ് എഡ്വാര്‍ഡ്സ് ദേവാലയത്തില്‍ വൈകുന്നേരം അഞ്ചിന്

മേയ് ഒന്നിന് (വ്യാഴം) : സന്ദര്‍ശന തിരുനാള്‍: പ്രസ്റന്‍ ഔര്‍ ലേഡി ആന്‍ഡ് സെന്റ് എഡ്വാര്‍ഡ്സ് ദേവാലയത്തില്‍ (ജഞ2 9ഡഋ) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 10 വരെ. ഫാ. സോജി ഓലിക്കല്‍ നയിക്കും.

നാലിന് ആദ്യ കുര്‍ബാന സ്വീകരണം : പ്രസ്റന്‍ മരിയ ഗോരേത്തി ദേവാലയത്തില്‍ (ജഞ2 6ടഖ) ഉച്ചകഴിഞ്ഞ് 3.30 ന്.

വിശുദ്ധവാര ശുശ്രൂഷകളില്‍ ഭക്തിപൂര്‍വം പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ചാപ്ളെയിന്‍ ഫാ. മാത്യു ചൂരപൊയ്കയില്‍ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ