എംഇഎസ് വനിതാ വിംഗ് സെമിനാല്‍ നടത്തി
Wednesday, April 16, 2014 8:51 AM IST
റിയാദ്: മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി റിയാദ് ചാപ്റ്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ വിഭാഗം 'സന്തുലിത ബാല്യം സന്തുഷ്ട തലമുറ' എന്ന വിഷയിത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

പ്രധാനമായും പരിഗണിക്കുക, സ്നേഹിക്കുക, കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബുദ്ധിമതികളും ഉത്സാഹശാലികളുമായ നല്ല സന്തതികളെ വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കൌണ്‍സിലര്‍ ഡോ. പോള്‍ തോമസ് ഉദാഹരണസഹിതം വിശദീകരിച്ചു. സദസില്‍ അവതരിപ്പിച്ച എംഇഎസ് വനിതാ വിഭാഗം പ്രസിഡന്റ് രയ്ഹാന അബൂബക്കര്‍ സംവിധാനം ചെയ്ത പരിസര സംരക്ഷണം എന്ന ടെലിഫിലിം ഏറെ ശ്രദ്ധേയമായി. എംഇഎസ് പ്രസിഡന്റ് പി.വി അജ്മല്‍ ടെലിഫിലിം സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. സുല്‍ത്താന യൂനുസ് ഖിറാഅത്ത് നടത്തി. സഫ അബ്ദുള്‍ ഹക്കീം അവതാരകയായിരുന്ന ചടങ്ങില്‍ റയ്ഹാന അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജുലൈന അജ്മല്‍ സ്വാഗതവും ഉമൈവ സൈനുല്‍ ആബിദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍