വാഷിംഗ്ടണ്‍ ഡിസി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ഹാശാ ശുശ്രൂഷകള്‍
Wednesday, April 16, 2014 8:50 AM IST
സില്‍വര്‍സ്പ്രിംഗ്: വാഷിംഗ്ടണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ ഹാശാ ശുശ്രൂഷകള്‍ക്ക് തുടക്കമായി. ഏപ്രില്‍ 16ന് (ബുധന്‍) 6.30ന് പെസഹ ശുശ്രൂഷകള്‍, 18ന് രാവിലെ എട്ടിന് ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍. 19ന് (ശനി) 8.30ന് ദുഃഖശനിയുടെ ശുശ്രൂഷകള്‍ 20ന് (ഞായര്‍) രാവിലെ 8.30ന് ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ എന്നിവ നടക്കും. ഫാ. ഡോ. ജോണ്‍സണ്‍ സി. ജോണ്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.

ഈസ്റര്‍ ഞായറാഴ്ച വി. കുര്‍ബാനാന്തരം വികാരി കൊടിയേറ്റ് നിര്‍വഹിക്കും. 26ന് വൈകിട്ട് ആറിന് സന്ധ്യനമസ്കാരവും തുടര്‍ന്ന് പ്രദക്ഷിണവും നടക്കും. 27ന് (ഞായര്‍) 8.30ന് വി. കുര്‍ബാനയും വി. തോമാശ്ളീഹായുടെ ഓര്‍മ്മപെരുന്നാളും നടക്കും.

വികാരി ഫാ. ഡോ. ജോണ്‍സണ്‍ സി. ജോണ്‍, ട്രസ്റി രാജന്‍ യോഹന്നാന്‍, സെക്രട്ടറി ജോയി സി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പെരുന്നാളിന് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: മാത്യു പോള്‍