ആര്‍എസ്സി യുവ വികസന വര്‍ഷത്തിനു പ്രൌഢോജ്വലമായ തുടക്കം
Wednesday, April 16, 2014 8:50 AM IST
കുവൈറ്റ്: പ്രവാസി യുവാക്കളുടെ സാംസ്കാരിക വ്യക്തിത്വ ശാക്തീകരണം ലക്ഷ്യം വച്ച് റിസാല സ്റഡി സര്‍ക്കിള്‍ ഗള്‍ഫ് നാടുകളില്‍ ആചരിക്കുന്ന യുവ വികസന വര്‍ഷത്തിനു തുടക്കമായി. ആറു ഗള്‍ഫ് രാജ്യങ്ങളിലെ 20 കേന്ദ്രങ്ങളില്‍ ലോഗ് ഇന്‍ എന്ന പേരില്‍ സംഘടിപ്പിച്ച സംഗമങ്ങളിലാണ് എം പവര്‍ മെന്റ് എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ഒരു വര്‍ഷത്തെ കര്‍മ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. ന്യൂ ജനറേഷന്‍; തിരുത്തെഴുതുന്ന യൌവനം എന്ന സന്ദേശത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക.

കുവൈറ്റില്‍ മംഗഫ് സംഗീത ഓഡിറ്റോറിയത്തില്‍ നടന്ന ലോഗ് ഇന്‍ സംഗമ ത്തില്‍ കുവൈറ്റ് ഐസിഎഫ് പ്രസിഡന്റ് അബ്ദുള്‍ ഹകീം ദാരിമി വികസന വര്‍ ഷ പ്രഖ്യാപനം നടത്തി. ആര്‍എസ്സി ഗള്‍ഫ് കൌണ്‍സില്‍ എംപവര്‍മന്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ അഹ്മദ് കെ. മാണിയൂരിന്റെ അധ്യക്ഷതയില്‍ ഐസിഎഫ് കുവൈറ്റ് സുപ്രീം കൌണ്‍സില്‍ ചെയര്‍മാന്‍ സയിദ് അബ്ദുള്‍ റഹ്മാന്‍ ബാഫഖി ഉദ്ഘാടനം ചെയ്തു. ഷുക്കൂര്‍ മൌലവി, അലവി സഖാഫി തെഞ്ചേരി, സി.ടി അബ്ദുള്‍ ലത്തീഫ്, അബ്ദുള്ള വടകര, റഫീഖ് കൊച്ചനൂര്‍, മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, മിസ്അബ് വില്ല്യാപള്ളി എന്നിവര്‍ പ്രസംഗിച്ചു.

ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തന രംഗത്ത് 20 വര്‍ഷം പിന്നിട്ട് മൂന്നാമത് പതിറ്റാണ്ടി ലേക്കു പാദ മൂന്നുന്നതിന്റെ ഭാഗമായാണ് ഒരു വര്‍ഷത്തെ പദ്ധതികള്‍ നടപ്പിലാക്കുന്നത്. വിദ്യാഭ്യാസം, തൊഴില്‍, സംസ്കാരം, സാങ്കേതികം തുടങ്ങിയ രംഗങ്ങ ളില്‍ പ്രവാസി യുവതയുടെ ശാക്തീകരണത്തിലൂടെ മനുഷ്യവിഭവങ്ങളുടെ വിക സനവും പുതിയ നാളെകളിലേക്ക് ചുവടു വയ്ക്കാനുള്ള ഉണര്‍വ് കൈവരിക്കുന്ന തിനുള്ള ശില്‍പ്പശാലകള്‍, പഠനങ്ങള്‍, സംവാദങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികളാണ് വികസന വര്‍ഷത്തില്‍ സംഘടിപ്പിക്കുക.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്