ലിംക ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ പ്രതികരണം
Wednesday, April 16, 2014 8:49 AM IST
ലിവര്‍പൂള്‍: യുകെ മലയാളികള്‍ക്ക് എന്നും വ്യത്യസ്തതകള്‍ സമ്മാനിക്കുന്ന ലിംക ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് 17 ന് ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ സ്കൂളില്‍ സംഘടിപ്പിക്കുന്നു.

ഒന്നാം സമ്മാനമായി ഡോമിനിക് ആന്‍ഡ് കൊ സോളിസിറ്റേഴ്സ് സ്പോണ്‍സര്‍ ചെയ്യുന്ന 501 പൌണ്ടും ട്രോഫിയും രണ്ടാം സമ്മാനമായി 251 പൌണ്ടും ട്രോഫിയും മൂന്നാം സമ്മാനമായി 101 പൌണ്ടും ട്രോഫിയും ലഭിക്കും.

ഇനിയും രജിസ്റര്‍ ചെയ്യാന്‍ താത്പര്യം ഉള്ള ടീമുകള്‍ ഉടന്‍ തന്നെ പേരുകള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് മാത്രമേ പങ്കെടുക്കുവാന്‍ അവസരമുള്ളൂ. കൂടുതല്‍ എന്‍ട്രി വരുകയാണെങ്കില്‍ ആദ്യം രജിസ്റര്‍ ചെയ്യുന്നവരെ അയിരിക്കും പരിഗനിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേകബ് വര്‍ഗീസ് 07967018955, സണ്ണി ജേക്കബ് 07979263898, ഡൂയി ഫിലിപ്പ് 07859905776.

റിപ്പോര്‍ട്ട്: ബിനു മൈലപ്ര