മുന്‍സിപ്പല്‍ ഭക്ഷ്യ പരിശോധക വിഭാഗത്തിന്റെ വ്യാപക റെയ്ഡ്
Wednesday, April 16, 2014 8:48 AM IST
കുവൈറ്റ് : മുനിസിപ്പല്‍ ഭക്ഷ്യ പരിശോധക വിഭാഗം നടത്തിയ വ്യാപക റെയ്ഡില്‍ 2277 കാര്‍ട്ടൂണ്‍ കേടുവന്ന കുപ്പിവെള്ളം ഉള്‍പ്പെടെ പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും പിടികൂടി.

സാല്‍മിയയിലെ വിവിധ ഭാഗങ്ങളില്‍ കടകളിലും മാര്‍ക്കറ്റുകളിലുമാണ് മുനിസിപ്പല്‍ അധികൃതര്‍ പരിശോധനക്കെത്തിയത്. സാല്‍മിയ മത്സ്യ, മാംസ മാര്‍ക്കറ്റില്‍ നടത്തിയ റെയ്ഡില്‍ കാലഹരണപ്പെട്ടതും മനുഷ്യോപയോഗത്തിന് പറ്റാത്തതുമായ വന്‍ മത്സ്യ ശേഖരും സമാനമായ നിലയില്‍ മാംസവും പിടികൂടിയിട്ടുണ്ട്. പിടികൂടിയ ഭക്ഷ്യവസ്തുക്കള്‍ പ്രത്യേക വാഹനത്തില്‍ കയറ്റി മരുപ്രദേശത്ത് കൊണ്ടുപോയി നശിപ്പിക്കുകയായിരുന്നു.

സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ഉപഭോക്താക്കളുടെ ആരോഗ്യവും കൊണ്ടുള്ള കച്ചവടക്കാരുടെ കളി ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് മുനിപ്പല്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍