കുവൈറ്റ് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്‍ കെജി ഗ്രാജ്വേഷന്‍ ഡേ സംഘടിപ്പിച്ചു
Wednesday, April 16, 2014 8:46 AM IST
കുവൈറ്റ്: ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്‍ കെജി വിഭാഗം ഗ്രാജ്വേഷന്‍ സംഘടിപ്പിച്ചു. കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടര്‍ അബ്ദുള്‍ അല്‍ അലി ബസരി മുഖ്യാതിഥിയായിരുന്നു. വിശിഷ്ടാതിഥികളായി ഷേഖ് ദാവൂദ് അല്‍ സബ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ബുഷറ, പ്രത്യേക ക്ഷണിതാക്കളായി ഡോ. റൌഫ്, ജോണ്‍, സുരേഷ് എന്നിവരും പങ്കെടുത്തു.

ആയിരത്തോളം രക്ഷിതാക്കളടങ്ങിയ സദസാണ് പരിപാടികള്‍ക്ക് സാക്ഷിയായത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ ബഷീര്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. 12-#ാ#ം ക്ളാസില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കു നേടിയ മൂനസ ഷറഫുദ്ദീന് സ്കൂള്‍ ഡയറക്ടര്‍ മലയില്‍ മൂസക്കോയയും പത്താംക്ളാസില്‍ ഉന്നത മാര്‍ക്ക് നേടിയ സഫിയ അയൂബിന് അബ്ദുള്ള അല്‍ അലി ബസരിയും ഹര്‍ഷിത ഷീകാലക്ക് ഷേഖ് ദാവൂദ് അല്‍ സബയും സ്വര്‍ണ നാണയങ്ങള്‍ നല്‍കി. കൂടാതെ സ്പെല്‍ ബി ജിജിസി ലെവല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിദ ആദിലിനും രണ്ടാം സ്ഥാനം നേടിയ യുംന ഖുല്‍സൂമിനും സീനിയര്‍ വൈസ് പ്രിന്‍സിപ്പല്‍ നരിന്ദര്‍ കൌര്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ സോഫി ജോണ്‍, സ്വപ്ന റൌഫ് ഇന്ദുലേഖ സുരേഷ് എന്നിവരും ചേര്‍ന്ന് സ്മരികകളും ഉപഹാരങ്ങളും വിതരണം ചെയ്തു.

അവാര്‍ഡ് വിതരണത്തെക്കുറിച്ചുള്ള സംഗ്രഹം സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ കെ. സലിം നിര്‍വഹിച്ചു. കെജി വിഭാഗം മേധാവികളായ യോഗിത തോമസ്, നിലോഫര്‍ ഖാസി എന്നിവര്‍ ചടങ്ങിനെത്തിയവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു.

ിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്