മിഡ്-വെസ്റ് റീജിയണ്‍ മാര്‍ത്തോമ്മ സേവികാസംഘത്തിന് നവനേതൃത്വം
Wednesday, April 16, 2014 8:45 AM IST
ഷിക്കാഗോ: മലങ്കര മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസനത്തിന്റെ മിഡ്-വെസ്റ് റീജിയണ്‍ സേവികാസംഘത്തിന് പുതിയ നേതൃത്വം. അടുത്ത മൂന്നു വര്‍ഷത്തേയ്ക്കാണ് പുതിയ ഭരണസമിതിയുടെ കാലാവധി. കര്‍മ്മനിരതമായ പ്രവര്‍ത്തന ശൈലിക്കുടമയായ സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഷിക്കാഗോ വികാരി റവ. ഷാജി തോമസ് സേവികാസംഘം റീജിയന്‍ പ്രസിഡന്റായി നേതൃത്വം നല്‍കും. മിഡ്-വെസ്റ് റീജീയന്‍ മാര്‍ത്തോമ്മ ഇടവകകളിലെ സേവികാസംഘം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍നിന്നും റീജിയന്‍ ഭാരവാഹികളായി വൈസ് പ്രസിഡന്റ് സാലി വര്‍ഗീസ്, സെക്രട്ടറി സുസന്‍ ജി. ഫിലിപ്പ്, ട്രഷറര്‍ ഷൈനി തോമസ്, റീജിയണല്‍ പ്രതിനിധി അന്നമ്മ സാധു എന്നിവര്‍ പുതിയ ചുമതലകള്‍ വഹിക്കും. സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഷിക്കാ#ാ ലംബാര്‍ഡില്‍ നടന്ന സേവികാസംഘം റീജിയന്‍ പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ക്രിസ്തു കേന്ദ്രീകൃത പാതയിലൂടെ സേവികാസംഘത്തിന് മുന്നോട്ടുനയിക്കുവാനും നൂതനമായ കര്‍മ്മപരിപാടികള്‍ പ്രവര്‍ത്തന പാതയില്‍ ഉള്‍പ്പെടുത്തി പ്രയാണം തുടരുവാനും പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇടയായി തീരട്ടെ എന്ന് പ്രസിഡന്റ് റവ. ഷാജി തോമസ് പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം