ശാസ്ത്രീയ നൃത്തസായാഹ്നം ന്യൂയോര്‍ക്കില്‍
Wednesday, April 16, 2014 4:03 AM IST
ന്യൂയോര്‍ക്ക്: മലയാളി സംഗമം ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ നൃത്തസായാഹ്നം ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്നു. ലോക പ്രശസ്ത ശാസ്ത്രീയ നൃത്ത സംഘമായ ശ്രീ രാമ നാടക നികേതനിലെ ഗുരു മഞ്ജുള രാമസ്വാമിയുടെ നേതൃത്വത്തില്‍ രാമനാടക നികേതനിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന നൃത്തച്ചുവടുകള്‍ ഹൃദ്യമാകും.

മെയ് 23 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ക്വീന്‍സിലെ 7430 കോമ്മണ്‍വെല്‍ത്ത് ബുളവാര്‍ഡിലുള്ള ഗ്ളെന്‍ ഓക്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ അരങ്ങേറുക. ഇന്‍ഡ്യാ ഗാട്ട് ടാലെന്റ്, ലിംകാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ്, വേള്‍ഡ് അമേസിങ് റെക്കോര്‍ഡ്സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഗ്വിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് എന്നിവയില്‍ പ്രഥമസ്ഥാനത്തെത്തിയിട്ടുള്ള അസാധാരണ നൃത്തപാരമ്പര്യത്തിനു ഉടമകളാണ് ശ്രീ രാമ നാടക നികേത നൃത്തസംഘം.

പരിപാടിയിലേക്ക് തദ്ദേശവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സാന്നിദ്ധ്യ സഹകരണങ്ങള്‍ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. പങ്കെടുക്കുന്നവര്‍ക്കുള്ള ആഹാരം ക്രമീകരിച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക്: സുരേഷ് പണിക്കര്‍: 9174760129; വിനോദ് കെയാര്‍ക്കെ: 5166335208; ശ്രീകുമാര്‍ ഉണ്ണിത്താന്‍: 9148862655; ഗണേഷ് നായര്‍: 9148261677.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍