ഫൊക്കാനാ കണ്‍വെന്‍ഷന്‍: സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു
Wednesday, April 16, 2014 4:02 AM IST
ഷിക്കാഗോ: 2014 ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയിലെ ഒഹയര്‍ ഹയറ്റ് റീജന്‍സി (റോസ്മൌണ്ട്) യില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഭാഷയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി അമേരിക്കയിലും കാനഡയിലുമുള്ള സാഹിത്യകാരില്‍ നിന്ന് കവിത,കഥ, നോവല്‍, ലേഖനം എന്നീ വിഭാഗങ്ങളിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു. കണ്‍വെന്‍ഷനില്‍ ജൂലൈ 5-ന് സാഹിത്യ സെമിനാറും കവിയരങ്ങും പ്രബന്ധാവതരണവും ഉണ്ടായിരിക്കും.

2012 ജൂണ്‍ മുതല്‍ ഇതുവരെയുള്ള രചനകളുടെ മൂന്നു കോപ്പികള്‍ മെയ് 15-ന് മുമ്പായി അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ വിലാസത്തില്‍ എത്തിക്കുവാന്‍ സാഹിത്യ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ രതീദേവി അഭ്യര്‍ത്ഥിച്ചു.

വിലാസം: ങ.ച.അആഉഡഠഠഥ, 25648 ടഅഘഋങ, ഞഛടഋഢകഘഘഋ, ങക 48066. കൂടുതല്‍ വിവരങ്ങള്‍ക്ക്: രതീദേവി (708 560 9880), അബ്ദുള്‍ പുന്നയൂര്‍ക്കുളം (586 944 1805).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം