ന്യുയോര്‍ക്ക്: ക്രിസ്തുരാജന് വിനയാത്വിതനായി കഴുതക്കുട്ടിയുടെ പുറത്ത് എഴുന്നെള്ളി ജറുസലെം ദേവാലയത്തില്‍ പ്രവേശിച്ചതിന്റെ ഓര്മ ആചരിച്ചുകൊണ്ട്, ലോക ക്രൈസ്തവര്‍ക്കൊപ്പം, ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലും ഓശാന തിരുനാള്‍ ഭക്തി നിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെ ആചരിച്ചു.
രാവിലെ പത്തുമണിക്ക് പാരീഷ് ഹാളില്‍ പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്കുശേഷം, വികാരി ഫാ. ജോസ് കണ്ടത്തിക്കുടി കുരുത്തോല വെഞ്ചരിച്ചു. ഫാ. കണ്ടത്തിക്കുടിക്കൊപ്പം, ഫാ. അഗസ്റ്യന്‍ കിഴക്കേടം, ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവരും ചേര്‍ന്ന് വിശ്വാസികള്‍ക്ക് കുരുത്തോല വിതരണം ചെയ്തു. തുടര്‍ന്ന് കുരുത്തോലകളേന്തി പ്രദക്ഷിണമായി വൈദികരും വിശ്വാസികളും പ്രധാന വാതിലിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചു. ദേവാലയത്തില്‍ നടന്ന വി. കുര്‍ബാനയില്‍ ഫാ.ജോസ് കണ്ടത്തികുടി, ഫാ. അഗസ്റിന്‍ കിഴക്കേടം തുടങ്ങിയവര്‍ കാര്‍മ്മികരായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ വിശ്വാസികളെ ധ്യാനിപ്പിച്ച ഫാ. അഗസ്റ്യന്‍ കിഴക്കേടം ഓശാന സന്ദേശം നല്കി. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം കൊഴിക്കോട്ട വിതരണവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
ചടങ്ങുകള്‍ക്ക്, കൈക്കാരന്മാരായ സണ്ണി, കൊല്ലറക്കല്‍, ആന്റണി കൈതാരം, സക്കറിയാസ് ജോണ്‍, തോമസ് ചാമക്കാല, സെബാസ്റ്റ്യന്‍ വിരുതിയില്‍, ബിജു പടിഞ്ഞാറേക്കളം, റോയി കണ്ണേറ്റിമാലിയില്, ജോട്ടി പ്ളാത്തറ തുടങ്ങിയവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി