മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍ പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ വൈറ്റ് നാന്‍സി മലമുകളിലേക്ക്
Wednesday, April 16, 2014 3:59 AM IST
മാഞ്ചസ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്ററിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസികള്‍ ദുഃഖവെള്ളിയാഴ്ച; പീഢാനുഭവ തുരുക്കര്‍മ്മങ്ങള്‍ക്കായി വൈറ്റ് നാന്‍സി മലമുകളിലേയ്ക്ക്. മക്ക്ലസ് ഫില്‍ഡിലെ പ്രകൃതി രമണീയമായ വൈറ്റ് നാന്‍സിയെന് മലമുകളിലേക്കാണ് വിശ്വാസികള്‍ പാപപരിഹാരകം തേടി മരകുരിശും ഏന്തി നടന്നുകയറുന്നത്.

രാവിലെ 9.30ന് കുരിശിന്റെ വഴിക്ക് ാതുടക്കമാകും. പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് വിശ്വാസ തീവ്രതയില്‍ നടത്തുന്ന മലകയറ്റം ഏവര്‍ക്കും അനുഗ്രഹദായകമാകും. സഹനത്തിന്റെ വഴിത്താരകളിലൂടെ നടന്ന് ദുഃഖ വെള്ളിയെ അന്വര്‍ത്ഥമാക്കുവാന്‍ ഏവരെയും അസോസിയേഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റി വൈറ്റ് നാന്‍സിയിലേക്ക് സ്വാഗതം ചെയ്യുന്നു. അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 26-ാം തീയതി ടിമ്പര്‍ലിയിലെ മെത്രോഡിസ് ചര്‍ച്ച് ഹാളില്‍ നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന് ആഘോഷ പരിപാടികളില്‍ ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന വിവിധങ്ങളായ കലാപരിപാടികള്‍ ഈസ്റര്‍ ആഘോഷങ്ങള്‍ക്ക് ചാരുതയേകും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍