കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക ഹോശാന പെരുന്നാള്‍ കൊണ്ടാടി
Wednesday, April 16, 2014 3:58 AM IST
കുവൈറ്റ് : രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് യേശുക്രിസ്തു കഴുതപ്പുറത്തു കയറി ജറുസലം ദേവാലയത്തിലേക്ക് നടത്തിയ യാത്രയെ അനുസ്മരിച്ചുകൊണ്ട് കുരുത്തോലകളും, പൂക്കളുമായി സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയിലെ ആയിരക്കണക്കിനു വരുന്ന വിശ്വാസികള്‍ ഭക്തിപുരസരം ഹോശാന പെരുന്നാള്‍ കൊണ്ടാടി.

കുരുത്തോലകളും കൈകളിലേന്തിയുള്ള പ്രദക്ഷിണത്തിനും തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ തെവോദോറോസ് മെത്രാപ്പോലിത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഏപ്രില്‍ 12 ശനിയാഴ്ച വൈകിട്ട് അബ്ബാസിയ മെറിനാ ഹാളില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ഇടവകവികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, ഫാ. എം.എം. മാത്യൂസ് കോര്‍ എപ്പിസ് കോപ്പാ, ഫാ. വര്‍ഗീസ് ടി. വര്‍ഗീസ് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്