ഉഗാണ്ടയില്‍ മലയാളി വെടിയേറ്റു മരിച്ചു
Tuesday, April 15, 2014 6:54 AM IST
കംപാല: ഉഗാണ്ടയില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു. പാലക്കാട് കോങ്ങാട് തെക്കിയില്‍ വീട്ടില്‍ മധുസൂദനന്‍ (45) ആണു കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം മറ്റൊരാളും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്.

ഉഗാണ്ടയിലെ ഹുണ്ടിഭൂജിയില്‍ കൊക്കോ സംഭരണശാലയിലെ മാനേജരാണ് മധുസൂദനന്‍. ഇവിടെ കൊള്ള നടത്താനെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.