എഎസ്വി ക്രിക്കറ്റ് കിരീടം തൃശൂര്‍ ടൈഗേഴ്സിന്
Monday, April 14, 2014 8:37 AM IST
ഷാര്‍ജ: അക്ഷരം സംസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ എഎസ് വി ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം തൃശൂര്‍ ടൈഗേഴ്സിന്. ഗുരുവായൂര്‍ എന്‍ആര്‍ഐ ടീം റണ്ണറപ്പായി. ടൂര്‍ണമെന്റിലെ മികച്ച താരമായി ക്രിഷ്ണകുമാര്‍ (തൃശൂര്‍ ടൈഗേഴ്സ്), മികച്ച ബാറ്റ്സ്മാന്‍ അനില്‍ (തൃശൂര്‍ ടൈഗേഴ്സ്), ബെസ്റ് ബൌളര്‍ ഷംസീര്‍ (തൃശൂര്‍ ടൈഗേഴ്സ്) എന്നിവരെ തെരഞ്ഞെടുത്തു.

ചെയര്‍മാന്‍ മഹേഷ് പൌലോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. യുഎഇ രാജ്യാന്തരതാരം ക്രിഷ്ണ ചന്ദ്രന്‍ സമ്മാനദാനം നിര്‍വഹിച്ചു. സന്തോഷ് വര്‍ഗീസ്, ഡോണ്‍ ഡേവിഡ്, സനീഷ് ടി.എ, എ.ജെ റോയ്, സോര്‍ജിയോ ലൂയിസ്, വിഷ്ണുദാസ് എന്നിവര്‍ പ്രസംഗിച്ചു.

മിനാജ് അബ്ദു, ഹെന്‍ട്രി തരകന്‍, ഗിരീഷ് ബാലന്‍, സജീഷ് എംപി, സി.സി ലാസന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.