ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരമായ ഓശാന തിരുനാള്‍
Monday, April 14, 2014 8:36 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലമായ ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ഓശാന തിരുനാള്‍ ഭക്ത്യാഢംഭരപൂര്‍വം കൊണ്ടാടി.

കത്തീഡ്രല്‍ പാരീഷ് ഹാളില്‍ ഓശാന ഞായറാഴ്ച രാവിലെ 10 ന് ആയിരക്കണക്കിന് വി

ശ്വാസികലെ സാക്ഷിയാക്കി വിശുദ്ധ കര്‍മ്മാദികള്‍ക്ക് തുടക്കംകുറിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട് ആമുഖ പ്രസംഗം നടത്തുകയും മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിനേയും മറ്റ് വൈദീകരേയും കന്യാസ്ത്രീകളേയും വിശ്വാസി സമൂഹത്തേയും സ്വാഗതം ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് പിതാവിന്റെ മുഖ്യകാര്‍മികത്വത്തിലും ഫാ. ജോയി ആലപ്പാട്ട്, ചാന്‍സിലര്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത്, പ്രോക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി എന്നിവരുടെ സഹകാര്‍മികത്വത്തിലും കുരുത്തോല വെഞ്ചരിപ്പും മറ്റ് കര്‍മ്മാദികളും നടത്തപ്പെട്ടു. വെഞ്ചരിച്ച കുരുത്തോലകള്‍ പിതാവും, മറ്റ് വൈദീകരും കന്യാസ്ത്രീകളും വിശ്വാസികള്‍ക്ക് വിതരണം ചെയ്തു.

രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് രാജാധിരാജനായ യേശുദേവന്‍ കഴുതപ്പുറത്തുകയറി ഘോഷയാത്രയായി യെരുശലേം ദേവാലയത്തിലേക്ക് എഴുന്നള്ളി പോയതിന്റെ ഓര്‍മ്മയാചരിച്ചുകൊണ്ട് കാര്‍മികരും വിശ്വാസികളും കുരുത്തോലകളും കൈകളിലേന്തി, ഞങ്ങളെ രക്ഷിക്കണേ എന്നര്‍ഥം വരുന്ന 'ഹോശാന...ഹോശാന....' എന്ന പ്രാര്‍ഥനാഗാനവും ആലപിച്ചുകൊണ്ട് വിശാലമായ പാര്‍ക്കിംഗ് ലോട്ട് വലംവച്ച് ദേവാലയത്തില്‍ പ്രവേശിച്ചു.

തുടര്‍ന്ന് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാര്‍മികത്വത്തിലും മറ്റു വൈദീകരുടെ സഹകാര്‍മികത്വത്തിലും ആഘോഷമായ വിശുദ്ധ കുര്‍ബാന നടത്തപ്പെട്ടു. അങ്ങാടിയത്ത് പിതാവ് വചനസന്ദേശം നല്‍കി.

വി. തിരുകര്‍മ്മങ്ങള്‍ക്കുശേഷം പരമ്പരാഗത രീതിയില്‍ പാരീഷ് ഹാളില്‍ നടത്തപ്പെട്ട 'തമുക്ക്' നേര്‍ച്ചയ്ക്ക് ഫാ. ലൂക്ക് വട്ടമറ്റം നേതൃത്വം നല്‍കി.

കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ഗായകസംഘം ആലപിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ കര്‍മ്മാദികള്‍ ഭക്തിസാന്ദ്രമാക്കി.

അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലിലിന്റെ നേതൃത്വത്തില്‍ കൈക്കാരന്മാരായ സിറിയക് തട്ടാരേട്ട്, ഇമ്മാനുവല്‍ കുര്യന്‍ മേലേകുടിയില്‍, മനീഷ് ജോസഫ്, ജോണ്‍ കൂള, ലിറ്റര്‍ജി കോഓര്‍ഡിനേറ്റേഴ്സായ ജോണ്‍ വര്‍ഗീസ് തയ്യില്‍പീടിക, ചെറിയാന്‍ കിഴക്കേഭാഗം, ജോസ് കടവില്‍, ലാലിച്ചന്‍ ആലുംപറമ്പില്‍, സിസ്റേഴ്സ്, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ഓശാന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം